Monday 03 August 2020 03:08 PM IST : By അമ്മു മാത്യു

ഒരു തവി കറി മതി, ഒരു പ്ലേറ്റ് ചോറുണ്ണാം; ഇതാ സ്‌പെഷൽ പരിപ്പ് മാങ്ങാക്കറി

mangabuhvut

1. സാമ്പാർ പരിപ്പ് – ഒരു കപ്പ്

2. പച്ചമാങ്ങ ചെറിയ കഷണങ്ങളാക്കിയത് – കാൽ കപ്പ്

പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്

3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ജീരകം – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

4. ഉപ്പ് – പാകത്തിന്

5. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7. മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ പരിപ്പ്, പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.

∙ ഇതിൽ മാങ്ങയും പച്ചമുളകും ചേർത്തു വേവിക്കണം.

∙ വെന്തു വരുമ്പോൾ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കിയ ശേഷം ഉപ്പും ചേർക്കണം. നന്നായി തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു വാങ്ങി കറിയിൽ ഒഴിക്കണം.

-ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

Tags:
  • Dinner Recipes
  • Pachakam