Friday 16 September 2022 04:34 PM IST : By തയാറാക്കിയത്: ടെൻസി ജെയ്ക്കബ്

അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും ‘കീൻവ പോഹ’; സ്പെഷല്‍ റെസിപ്പി

_REE1326

കീൻവ (Quinoa) / നുറുക്കിയ ഓട്സ് – അരക്കപ്പ്

സവാള, കാരറ്റ്, ബീൻസ്, തക്കാളി പൊടിയായി

അരിഞ്ഞത് – കാൽക്കപ്പ് വീതം

ഗ്രീൻപീസ് – കാൽക്കപ്പ്

തൊലി കള‍ഞ്ഞ നിലക്കടല – ഒരു വലിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ വീതം

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കീൻവ അല്ലെങ്കിൽ ഓട്സ് പ്രഷർ കുക്കറിൽ നികക്കെ വെള്ളമൊഴിച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.

∙സവാള, കാരറ്റ്, ബീൻസ്, തക്കാളി, ഗ്രീൻപീസ് എന്നിവ ആവിയിൽ വേവിക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി നിലക്കടല വറുക്കുക.

∙ ഇതിലേക്ക് യഥാക്രമം പച്ചമുളക്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറുതീയിൽ വഴറ്റുക.

∙ വേവിച്ച പച്ചക്കറികളും കീൻവയും ചേർത്ത് യോജിപ്പിച്ചു ചൂടോടെ കഴിക്കാവുന്നതാണ്.

Tags:
  • Pachakam