Friday 10 July 2020 02:36 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

രുചികരമായ സ്പൈസി സോസേജ് പാറ്റീസ് ഞൊടിയിടയിൽ! സിമ്പിൾ റെസിപ്പി ഇതാ..

Sausage-Patties പാചകക്കുറിപ്പുകൾക്കു കടപ്പാട്: ബീന മാത്യു, അമ്മു മാത്യു

1. സോസേജ് – 400 ഗ്രാം

2. ഇഞ്ചി ഗ്രേറ്റ് െചയ്തത് – ഒരു െചറിയ സ്പൂണ്‍

പച്ചമുളക് 

– ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

വറ്റൽമുളക് – ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

മസ്റ്റേർഡ് സോസ് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു െചറിയ സ്പൂൺ

സ്പ്രിങ് അണിയൻ – രണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില പൊടിയായി അരി‍ഞ്ഞത് – രണ്ടു െചറിയ സ്പൂണ്‍

3. എണ്ണ – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ സോസേജിന്റെ ഒരു വശത്തു മെല്ലേ കീറി, തൊലി പൊട്ടിച്ച്, ഉള്ളിൽ നിന്നുള്ള ഭാഗം ഒരു ബൗളിലാക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ േചരുവ േചർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതു െചറിയ ഉരുളകളാക്കണം. ഓരോ ഉരുളയും കൈ യിൽ വച്ചു മെല്ലേ അമർത്തി കട്‌ലറ്റിന്റെ ആകൃതിയിൽ പാറ്റീസ് തയാറാക്കുക.

∙ ഓരോന്നും ചൂടായ എണ്ണയിലിട്ട് ഇടത്തരം തീയിൽ വ റുത്തു കോരുക.

∙ സോസിനൊപ്പം ചൂടോടെ വിളമ്പാം.

Tags:
  • Pachakam