Monday 03 August 2020 03:08 PM IST : By അമ്മു മാത്യു

മഴക്കാലം ആരോഗ്യകരമാക്കാൻ ചീര വൻപയർ തോരൻ

Cheera-vanpayar-thoran

1. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

ജീരകം – അര ചെറിയ സ്പൂൺ

പച്ചമുളക് – അഞ്ച്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3. കടുക് – ഒരു ചെറിയ സ്പൂൺ

4. സവാള അരിഞ്ഞത് – കാൽ കപ്പ്

5. ചീര അരിഞ്ഞ് അമർത്തി അളന്നത് – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

6. വൻപയർ വേവിച്ചത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചു വയ്ക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു  മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റണം.

∙ ഇതിലേക്കു ചതച്ച കൂട്ടു ചേർത്തിളക്കുക. പച്ചമണം മാറുമ്പോൾ ചീരയും ഉപ്പും ചേർത്തിളക്കുക.

∙ ചീര വാടുമ്പോൾ വൻപയർ ചേർത്തിളക്കി വാങ്ങാം.

-ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

Tags:
  • Pachakam