Monday 21 August 2023 05:18 PM IST : By ബീന മാത്യു

രുചികരമായ ചീര സൂപ്പ്, ഹെല്‍ത്തിയാണ്..

greebnnn7889 ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി

1. പച്ചച്ചീര – ഒരു പിടി

2. വെണ്ണ – ഒരു വലിയ സ്പൂൺ

3. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്

4. വെള്ളം – അരക്കപ്പ്

5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചീരയുടെ ഇല മാത്രം നുള്ളിയെടുക്കണം.

∙ പാനിൽ വെണ്ണ ചൂടാക്കി ചീരയിലയും സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് അരക്കപ്പ് വെള്ളവും ചേർത്തു വേവിച്ചു വാ ങ്ങുക.

∙ ചൂടാറിയ ശേഷം മിക്സിയിലാക്കി അടിച്ചു തിരികെ പാനി ൽ‌ ഒഴിക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങുക.

∙ ചൂടോടെ വിളമ്പാം.

Tags:
  • Pachakam