Wednesday 15 September 2021 11:53 AM IST : By Vanitha Pachakam

വ്യത്യസ്തവും രുചികരവുമായ സ്പ്രിങ് അണിയൻ കാബേജ് സാലഡ്, ഈസി റെസിപ്പി!

springncabbage

സ്പ്രിങ് അണിയൻ കാബേജ് സാലഡ്

1. സ്പ്രിങ് അണിയന്റെ പച്ചയും വെള്ളയും ഭാഗം നീളത്തിൽ കനംകുറച്ചരിഞ്ഞത് - ഒരു കപ്പ്

2. കാബേജ് നീളത്തിൽ അരിഞ്ഞത് - രണ്ടു കപ്പ്

3. ബദാം കനം കുറച്ചു നീളത്തിൽ അരിഞ്ഞു വറുത്തത് - രണ്ടു ചെറിയ സ്പൂൺ

എള്ളു വറുത്തത് - രണ്ടു ചെറിയ സ്പൂൺ

ഡ്രസിങ്ങിന്

4. എണ്ണ - അഞ്ചു വലിയ സ്പൂൺ

5. വൈറ്റ് വിനിഗർ - മൂന്നു -നാലു വലിയ സ്പൂൺ

പഞ്ചസാര - മൂന്നു വലിയ സ്പൂൺ

6. സോയാസോസ് - രണ്ടു-മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കാബേജും സ്പ്രിങ് അണിയൻ അരിഞ്ഞതും ഒരി ബൗളിലാക്കി യോജിപ്പിക്കുക.

∙ ഇതിൽ ബദാമും എള്ളും പകുതി വീതം ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിൽ ഒരു വലിയ സ്പൂൺ ഡ്രസ്സിങ് ചേർത്തു കുടഞ്ഞു യോജിപ്പിച്ച ശേഷം ബാക്കിയുള്ള ബദാമും എള്ളും ചേർത്തു യോജിപ്പിച്ചു വിളമ്പാം.

∙ ഡ്രസ്സിങ് തയാറാക്കാൻ, എണ്ണ ചൂടാക്കിയ ശേഷം വിനാഗിരിയും പഞ്ചസാരയും ചേർത്തി
ളക്കണം. പഞ്ചസാര മുഴുവൻ അലിഞ്ഞ ശേഷം വാങ്ങി വയ്ക്കുക. ചൂടാറുമ്പോൾ സോയാസോസ് ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

∙ ഇതു ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. വളരെ കുറച്ചു ഡ്രസ്സിങ് ഉപയോഗിച്ചാൽ മതിയാകും.

∙ പാർട്ടികളിലും മറ്റും ഈ സാലഡ് വിളമ്പുമ്പോൾ ഒരു പായ്ക്കറ്റ് മാഗി നൂഡിൽസിന്റെ പകുതി, എള്ളും ബദാമും ചേർത്ത് അൽപം വെണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ റോസ്റ്റ് ചെയ്തതും ചേർക്കാം.

∙ ബദാമിന്റെയും എള്ളിന്റെയും അളവു കൂട്ടിയാൽ സാലഡിനു കൂടുതൽ കരുകരുപ്പുണ്ടാകും.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam