കൂന്തൽ റോസ്‌റ്റ്
1.കൂന്തൽ – അരക്കിലോ
2.വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ഒരിഞ്ചു വലുപ്പത്തിൽ
ചുവന്നുള്ളി – ഏഴ്
കറിവേപ്പില – രണ്ടു തണ്ട്
കുരുമുളക് – ഒരു വലിയ സ്പൂൺ
ഗ്രാമ്പൂ – രണ്ട്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഏലയ്ക്ക – മൂന്ന്
മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
മുളകുപൊടി – ഒന്നര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙കൂന്തൽ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ മിക്സിയിൽ മയത്തിൽ അരച്ചെടുത്തു കൂന്തലിൽ പുരട്ടി അരമണി്കൂർ വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കൂന്തൽ ചേർത്തു മൊരിച്ചെടുക്കുക.
∙കറിവേപ്പില ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.