Thursday 25 November 2021 04:08 PM IST : By സ്വന്തം ലേഖകൻ

‌ബ്രേക്ക്ഫാസ്‌റ്റ് ഈസിയും ടേസ്‌റ്റിയുമാക്കാൻ സ്‌റ്റഫ്ഡ് ഇടിയപ്പം, തയാറാക്കാം ഈസിയായി!

idiyap

സ്‌റ്റഫ്ഡ് ഇടിയപ്പം

1.എണ്ണ – രണ്ടു ചെറിയ സ്പൂൺ

2.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളകു പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – കുറച്ച്

3.മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

5.കാരറ്റ് അരിഞ്ഞു വേവിച്ചത് – രണ്ടു വലിയ സ്പൂൺ

കോളിഫ്‌ളവർ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

6.അരിപ്പൊടി – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙സവാള വഴന്നശേഷം മൂന്നാമത്തെ ചേരുവ ചേർത്തു മസാലമണം വരുമ്പോൾ തേങ്ങ ചുരണ്ടിയതും തയാറാക്കിയ പച്ചക്കറികളും ചേർത്തു വാങ്ങുക.

∙അരിപ്പൊടി ചൂടുവെള്ളവും ഉപ്പും ചേർത്ത് ഇടിയപ്പം പരുവത്തിൽ കുഴച്ച് ഇടിയപ്പത്തിന്റെ തട്ടിൽ ഒരു നിര പിഴിയുക. ഇതിനു മുകളിൽ‌ തയാറാക്കിയ മിശ്രിതം നിരത്തി, ഒരു നിര കൂടി ഇടിയപ്പം പിഴിഞ്ഞ് ആവിയിൽ വേവിച്ചെടുത്തു ചൂടോടെ വിളമ്പുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes