Saturday 02 January 2021 10:54 AM IST : By സ്വന്തം ലേഖകൻ

വെറൈറ്റി സാലഡ് തയാറാക്കിയാലോ, സമ്മർ സാലഡ് കബാബ്!

salad keb

സമ്മർ സാലഡ് കബാബ്

1.ബീറ്റ്റൂട്ട് – 10 ചതുരക്കഷണങ്ങൾ

2.തണ്ണിമത്തങ്ങ – 10 ചതുരക്കഷണങ്ങൾ

3.പൈനാപ്പിൾ – 10 ചതുരക്കഷണങ്ങൾ

4.ചീസ് ക്യൂബ്സ് – 10 ക്യൂബ്സ്

5.പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6.ചെറി – 10

7.കോക്കനട്ട് ക്രീം – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബീറ്റ്റൂട്ട് തിളച്ചവെള്ളത്തിലിട്ടശേഷം എടുത്തു തണുത്ത വെള്ളത്തിലിട്ട് ഊറ്റി ഉപ്പും കുരുമുളകും പുരട്ടി വയ്ക്കണം.

∙ബീറ്റ്‌റൂട്ടും രണ്ടു മുതൽ ആറു വരെയുള്ള ചേരുവകളും ബാർബിക്യൂ സ്‌റ്റിക്കിലേക്ക് ഒന്നിനു മുകളിൽ ഒന്നായി കുത്തിയിറക്കുക. ചെറി വേണം ഏറ്റവും മുകളിൽ വരുവാൻ.

∙കോക്കനട്ട് ക്രീമിനൊപ്പം വിളമ്പാം.

കടപ്പാട്

റീന മധു മാത്യൂസ്, കോട്ടയം