ADVERTISEMENT

1. മൈദ – അരക്കപ്പ്

കോൺഫ്ളോർ – കാൽ കപ്പ്

ADVERTISEMENT

ഉപ്പ് – പാകത്തിന്

മുട്ട – ഒന്ന്

ADVERTISEMENT

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

2. ചെമ്മീൻ വൃത്തിയാക്കിയത് – അരക്കിലോ

ADVERTISEMENT

3. എണ്ണ – പാകത്തിന്

4. സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

മഞ്ഞയും ചുവപ്പും കാപ്സിക്കം ചെറിയ കഷണങ്ങളാക്കിയത് – ഓരോന്നിന്റെ പകുതി വീതം

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

5. ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

സ്വീറ്റ് ചില്ലി സോസ് – നാലു വലിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ

6. ഉപ്പ് – പാകത്തിന്

7. കോൺഫ്ളോർ – രണ്ടു ചെറിയ സ്പൂൺ നിറച്ച്

8. വോൾനട്ട് – കാൽ കപ്പ്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപം വെള്ളം ചേർത്തു കട്ടിയിൽ കലക്കി മാവു തയാറാക്കണം. ചെമ്മീൻ ഈ മാവി ൽ മുക്കി, ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർ ത്തു വഴറ്റിയ ശേഷം സോസുകൾ ചേർത്തിളക്കണം.

∙ അതിലേക്കു വറുത്തു വച്ചിരിക്കുന്ന ചെമ്മീന്‍ ചേർത്തിളക്കി പാകത്തിനുപ്പും ചേർക്കുക.

∙ ഇതിലേക്ക് കോൺഫ്ളോർ അൽപം വെള്ളത്തിൽ കുറുകെ കലക്കിയതു ചേർത്തു ഗ്രേവി കുറുകുമ്പോള്‍ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

ADVERTISEMENT