1. കപ്പ വൃത്തിയാക്കിയത് – അരക്കിലോ
2. പുട്ടുപൊടി – ഒരു കപ്പ്
3. ഉപ്പ്, വെള്ളം – പാകത്തിന്
4. തേങ്ങ ചുരണ്ടിയത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കപ്പ ഗ്രേറ്റ് ചെയ്തു വയ്ക്കുക.
∙ ഇതിലേക്ക് അരക്കപ്പ് പുട്ടുപൊടി ചേർത്തു പാകത്തിനുപ്പ് ചേർത്തു നന്നായി യോജിപ്പിക്കുക. വെള്ളം ചേർക്കരുത്.
∙ ബാക്കി അരക്കപ്പ് പുട്ടുപൊടി പാകത്തിനുപ്പും വെള്ളവും ചേർത്തു നനച്ചു വയ്ക്കണം.
∙ പുട്ടു പുഴുങ്ങാനായി കണ്ണുള്ള ചിരട്ടയെടുത്തു ദ്വാരമിട്ടു വയ്ക്കണം.
∙ ഇതിൽ ഒരു നിര തേങ്ങ ചുരണ്ടിയത്, അടുത്ത നിര പുട്ടുപൊടി, ഏറ്റവും മുകളിൽ കപ്പക്കൂട്ട് എന്നിങ്ങനെ നിരത്തണം.
∙ കുക്കറിൽ വെള്ളം തിളപ്പിച്ച്, വെയ്റ്റ് വയ്ക്കുന്ന സ്ഥലത്തു ചിരട്ട ഇറക്കിവച്ച് ആവിയിൽ വേവിക്കണം.
∙ ചൂടോടെ വിളമ്പുക.
ഫോട്ടോ: വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: വിഷ്ണു എ.സി., സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി