Monday 19 July 2021 12:08 PM IST : By സ്വന്തം ലേഖകൻ

ബട്ടർ ചിക്കൻ ഇങ്ങനെ തയാറാക്കൂ, രുചി കൂടും!

butter

ബട്ടർ ചിക്കൻ

1. ചിക്കൻ - അരക്കിലോ

2. ചെറി ടുമാറ്റോ - 300 ഗ്രാം

ജീരകം - 50 ഗ്രാം

3. എണ്ണ - പാകത്തിന് 

4. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

5. ഇഞ്ചി-വെളുത്തുള്ളി - ഒരു ചെറിയ സ്പൂൺ, അരച്ചത്

6. പിരിയൻ മുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി - മൂന്നു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

കറുവാപ്പട്ട - മൂന്നു കഷണം

ഗ്രാമ്പൂ - അഞ്ച്

ഏലയ്ക്ക - അഞ്ച്

കസൂരിമേത്തി - 25 ഗ്രാം

7. ഉപ്പ് - പാകത്തിന്

8. കശുവണ്ടി - 100 ഗ്രാം, അരച്ചത്

9. വെണ്ണ - പാകത്തിന്

പഞ്ചസാര - കുറച്ച്

10.മല്ലിയില - അലങ്കരിക്കാൻ

ക്രീം - മൂന്നു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.

∙രണ്ടാമത്തെ ചേരുവ അൽപം എണ്ണ ചേർത്തു വേവിച്ച ശേഷം ചൂടാറുമ്പോൾ അരച്ചെടുക്കുക.

∙എണ്ണ ചൂടാക്കി സവാള വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി അരച്ചതു ചേർത്തു വഴറ്റുക. ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക. മസാല മൂത്ത മണം വരുമ്പോൾ തക്കാളി അരച്ചതു ചേർക്കുക.

∙നന്നായി തിളയ്ക്കുമ്പോൾ കഷണങ്ങളാക്കിയ ചിക്കനും പാകത്തിനുപ്പും ചേർക്കുക. ചിക്കൻ പകുതി വേവാകുമ്പോൾ കശുവണ്ടി അരച്ചതും ചേർത്തിളക്കുക.

∙നന്നായി വെന്ത ശേഷം ഒമ്പതാമത്തെ ചേരുവ ചേർത്തു വാങ്ങി മല്ലിയിലയും ക്രീമും കൊണ്ടലങ്കരിച്ചു വിളമ്പുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes