Wednesday 16 September 2020 11:53 AM IST : By Pachakam Desk

പുലാവിൽ തീർക്കാം തായ് രുചി; തായ് മഷ്റൂം പുലാവ്

rice

തായ് മഷ്റൂം പുലാവ്

1. ബസ്മതി അരി - രണ്ടു കപ്പ്

2. എണ്ണ - രണ്ടു വലിയ സ്പൂൺ

3. വെളുത്തുള്ളി - രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

4. പച്ചമുളക് - രണ്ട് ഇടത്തരം, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്

5. ഇഞ്ചിപ്പുല്ല് - ഒരു തണ്ട്, രണ്ടിഞ്ചു നീളത്തിൽ കഷണങ്ങളാക്കിയത്

മാങ്ങായിഞ്ചി - ഒരിഞ്ചു കഷണം നാലായി മുറിച്ചത്

കൂൺ - 200 ഗ്രാം, കഷണങ്ങളാക്കിയത്

ഉപ്പ് - പാകത്തിന്

നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി - ഒരു െചറിയ സ്പൂൺ

6. വെള്ളം - മൂന്നു കപ്പ്

തേങ്ങാപ്പാൽ - ഒരു കപ്പ്

മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

7. നെയ്യ് ഉരുക്കിയത് - ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം കഴുകി ഊറ്റി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്കു സവാളയും പച്ചമുളകും േചർത്തു മൂടി ചെറുതീയിൽ വയ്ക്കുക.

∙ സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ കൂണിൽ നിന്നുള്ള വെള്ളം മുഴുവൻ പുറത്തു വന്നു, വറ്റിയ ശേഷം അരി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിൽ ആറാമത്തെ ചേരുവ ചേർത്തിളക്കി ഉപ്പു പാകത്തിനാക്കുക. നന്നായി തിളച്ചു വെള്ളം വറ്റിത്തുടങ്ങുമ്പോൾ നെയ്യ് ചേർത്തിളക്കി ചെറുതീയിൽ 10 മിനിറ്റ് വയ്ക്കുക.

∙ അരി പഴയതാണെങ്കിൽ അരക്കപ്പ് വെള്ളം അധികം ചേർക്കാൻ ശ്രദ്ധിക്കണം.