Thursday 18 January 2024 03:20 PM IST : By സ്വന്തം ലേഖകൻ

സൽക്കാരമേശ മൊഞ്ചുള്ളതാക്കാൻ തക്കോലി; ടേസ്റ്റി റെസിപ്പി

thakkoli

1. വെളിച്ചെണ്ണ – പാകത്തിന്

2. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്

3. ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – നാല്–ആറ്, ചതച്ചത്

4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. തക്കാളി – രണ്ട്, അരിഞ്ഞത്

6. ആട്ടിൻതല – ഒന്ന്, കഷണങ്ങളാക്കിയത്

മട്ടൺ കഷണങ്ങളാക്കിയത് – അരക്കിലോ

7. വെള്ളം – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

8. അരിപ്പൊടി – രണ്ടു കപ്പ്

9. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്

10. കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ വലിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാളയും ചുവ ന്നുള്ളിയും വഴറ്റുക.

∙ ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി ചതച്ചതും പച്ചമുളകു ചതച്ചതും ചേർത്തു വഴറ്റണം.

∙ പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. തക്കാളിയും ചേർത്തു വഴറ്റുക.

∙ ഇതിലേക്ക് ആട്ടിന്‍തല കഷണങ്ങളാക്കിയതും മട്ടൺ കഷണങ്ങളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യമെങ്കിൽ പ്രഷർകുക്കറിലും വേവിക്കാം.

∙ മട്ടൺ വേവുന്ന സമയം വെള്ളം ഉപ്പിട്ടു തിളപ്പിക്കുക.

∙ ഇതിലേക്ക് അരിപ്പൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തട്ടിലേക്കു മാറ്റി നന്നായി കുഴയ്ക്കണം.

∙ നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകളാക്കി മെല്ലേ ഒന്നമർത്തുക. ഇത് ആവിയിൽ വേവിച്ചെടുക്കണം.

∙ വേവിച്ചെടുത്ത ഉരുളകൾ മട്ടൺ കറിയിൽ ചേർത്തിളക്കി ചെറുതീയിലാക്കി തിളപ്പിക്കുക.

∙ കുറുകി വരുമ്പോള്‍ തേങ്ങാപ്പാലും ചേർത്തു നന്നായി ഇളക്കി കറിവേപ്പിലയും ചേർത്തു ചൂടോടെ വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: നെജിയ ഷീജിഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: നെജിയ ഷീജിഷ്, എറണാകുളം.

Tags:
  • Pachakam