Thursday 23 November 2023 12:19 PM IST : By സ്വന്തം ലേഖകൻ

ഹെല്‍ത്തിയും ടേസ്റ്റിയുമാണ് തിനൈ സ്വീറ്റ് കൊഴുക്കട്ടൈ; സൂപ്പര്‍ റെസിപ്പി

. തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, തിരുവനന്തപുരം.

1. തിന പൊടിച്ചത്/ റാഗി പൊടിച്ചത് – 125 ഗ്രാം

2. ഉപ്പ് – പാകത്തിന്

എണ്ണ – രണ്ടു ചെറിയ സ്പൂണ്‍

3. പനംശര്‍ക്കര – 100 ഗ്രാം, പൊടിച്ചത്

4. ഏലയ്ക്കാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ചുക്കുപൊടി – കാല്‍ ചെറിയ സ്പൂണ്‍

തേങ്ങ ചുരണ്ടിയത് – 60 ഗ്രാം    

പാകം ചെയ്യുന്ന വിധം

∙ തിന/റാഗി പൊടിച്ചത് എണ്ണയില്ലാതെ വറുത്തു പച്ചമണം മാറുമ്പോള്‍ പാകത്തിന് ഉപ്പും എണ്ണയും ചേര്‍ത്തു യോജിപ്പിക്കണം.

∙ ഇതു വാങ്ങിവച്ച ശേഷം ഒന്നോ രണ്ടോ വലിയ സ്പൂണ്‍ വെള്ളം ചേര്‍ത്തു നന്നായി യോജിപ്പിക്കണം.

∙ ഇത് 10 മിനിറ്റ് അടച്ചു വയ്ക്കുക.

∙ പാനില്‍ ശര്‍ക്കര പൊടിച്ചതു പാകത്തിനു വെള്ളം ചേര്‍ത്തുരുക്കി അരിച്ചു വയ്ക്കണം.

∙ ശര്‍ക്കരപ്പാനി ഒരു പാനിലാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിക്കുക.

∙ തിളച്ചു തുടങ്ങുമ്പോള്‍ മില്ലെറ്റ് പൊടി അല്‍പം വീതം ചേര്‍ത്തു കട്ടകള്‍ ഇല്ലാതെ യോജിപ്പിക്കണം. വെള്ളം മില്ലെറ്റില്‍ നന്നായി പിടിച്ചു മാവു കട്ടിയായി വരുമ്പോള്‍ വാങ്ങി വയ്ക്കുക.   

∙ ഇത് അല്‍പം ചൂടാറിയ ശേഷം നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി കയ്യില്‍ വച്ചു മെല്ലേ ആകൃതി വരുത്തുക.

∙ 12–15 മിനിറ്റ് ആവിയില്‍ വച്ചു വേവിച്ചു വിളമ്പാം.   

Tags:
  • Pachakam