വട്ടയപ്പം
1. പൊന്നിയരി – രണ്ടു കപ്പ്
2. പൊന്നിയരി വേവിച്ചത് – ഒരു കപ്പ്
3. തേങ്ങ – ഒന്ന്, ചുരണ്ടിയത്
4. പഞ്ചസാര – അര–മുക്കാൽ കപ്പ്
ഉപ്പ് – അര ചെറിയ സ്പൂൺ
5. യീസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ പൊന്നിയരി അഞ്ച്–ആറു മണിക്കൂർ കുതിർത്ത ശേഷം പൊന്നിയരി വേവിച്ചതും ചേർത്തു മയത്തിൽ അരയ്ക്കണം.
∙ ഇതിലേക്കു തേങ്ങ ചേർത്തു തരുതരുപ്പായി അരയ്ക്കുക. അധികം അരഞ്ഞു പോകരുത്.
∙ ഇതിലേക്കു പഞ്ചസാരയും ഉപ്പും ചേർത്ത ശേഷം യീസ്റ്റും ചേർത്തു നന്നായി കലക്കി, നാല്–അഞ്ചു മണിക്കൂർ മാറ്റിവയ്ക്കണം.
∙ അൽപം വെള്ളം ചേർത്തു നന്നായി കലക്കി പാലപ്പത്തിനെക്കാൾ അൽപം കട്ടിയുള്ള മാവു ത യാറാക്കണം.
∙ ഇഡ്ഡലിത്തട്ടിൽ കോരിയൊഴിച്ചോ സ്റ്റീൽ പ്ലേറ്റിൽ ഒഴിച്ചോ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് എട്ട്–പത്തു മിനിറ്റ് വേവിക്കുക.
ഒരപ്പം
1. പച്ചത്തേങ്ങ – ഒരു വലുത്
2. പാലപ്പംപൊടി – മൂന്നു കപ്പ്
കോഴിമുട്ട – മൂന്ന്, അടിച്ചത്
പഞ്ചസാര – മൂന്നു കപ്പ്
ജാതിക്കാക്കുരു – ഒരു െചറുത്, ഉരച്ചു പൊടിയെടുത്തത്
ഉപ്പ് – പാകത്തിന്
നെയ്യ് – നാലു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പു നുറുക്കിയത് – അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടി, അരക്കപ്പ് വെള്ളം ഒഴിച്ചു തലപ്പാൽ പിഴിഞ്ഞെടുത്തു മാറ്റിവയ്ക്കണം.
∙ ബാക്കി േതങ്ങയിൽ വെള്ളം ചേർത്തു നാല്–അഞ്ചു പ്രാവശ്യമായി പിഴിഞ്ഞു രണ്ടാംപാൽ എടുക്കുക. (ഏകദേശം മൂന്നു–മൂന്നര ലീറ്റർ വെള്ളം വേണ്ടി വരും)
∙ ഈ രണ്ടാംപാലിൽ രണ്ടാമത്തെ േചരുവ േചർത്തു കലക്കി അൽപസമയം വയ്ക്കണം.
∙ ഉരുളി അടുപ്പത്തു വച്ചു ചൂടാകുമ്പോൾ തലപ്പാൽ ഒഴിച്ചു നല്ല തീയിൽ വച്ച് ചട്ടുകം കൊണ്ടു നന്നായിളക്കുക.
∙ ഈ പാൽ വറ്റി കക്കൻ തിരിഞ്ഞു വരുമ്പോൾ (നല്ല ബ്രൗൺ നിറമാകുമ്പോൾ) കലക്കി വച്ചിരിക്കുന്ന അരിപ്പൊടി മിശ്രിതം േചർത്തു നന്നായി ഇളക്കണം.
∙ കുറുകി വരുമ്പോൾ ചെറുതീയിലാക്കി നെയ്യും കശുവണ്ടിപ്പരിപ്പും േചർത്തിളക്കുക.
∙ അൽപം കൂടി കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി യ ശേഷം നെയ്മയം പുരട്ടിയ ട്രേയിൽ ഒഴിച്ചു മുകൾവശം മിനുസപ്പെടുത്തണം.
∙ ഇത് 2000 C ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് മുക ൾവശം ഗോൾഡൻബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക.
∙ പിന്നീട് പുറത്തെടുത്ത്, നന്നായി ചൂടാറിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു വിളമ്പാം.
കിണ്ണത്തപ്പം
1. ശർക്കര – മുക്കാൽ കിലോ
2. വെള്ളം – മുക്കാൽ കപ്പ്
3. അരിപ്പൊടി – മൂന്നരക്കപ്പ്
തേങ്ങാപ്പാൽ – മൂന്നു കപ്പ്
കടലപ്പരിപ്പ് – അരക്കപ്പ്, വേവിച്ചത്
4. ഏലയ്ക്ക പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
വെളിച്ചെണ്ണ – അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ ശർക്കര വെള്ളം ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
∙ പാൻ അടുപ്പത്തു വച്ച് അരിപ്പൊടിയും തേങ്ങാപ്പാലും കടലപ്പരിപ്പു വേവിച്ചതും ശർക്കരയും ചേർത്തു ചെറു തീയിൽ വച്ചു തുടരെയിളക്കുക.
∙ മിശ്രിതം കുറുകിത്തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടിയും എണ്ണയും ചേർത്ത് ഇളക്കുക.
∙ ഇത് മയം പുരട്ടിയ പാത്രത്തിലൊഴിച്ചു ചൂടാറിയ ശേ ഷം മുറിച്ചു വിളമ്പാം.
ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെര്‍ലി എം. എല്‍ദോ.