തക്കാളി കോഴി
1.കോഴി – അരക്കിലോ
2.തക്കാളി – ആറ്
3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.എണ്ണ – മൂന്നു വലിയ സ്പൂൺ
5.പച്ചമുളക് – എട്ട്, പിളർന്നത്
കറിവേപ്പില – രണ്ടു തണ്ട്
6.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙തക്കാളി നന്നായി അരച്ചു മാറ്റി വയ്ക്കണം.
∙ചിക്കനിൽ മൂന്നാമത്തെ ചേരുവയും അരച്ചു വച്ച തക്കാളിയും ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙ഇതിലേക്കു ചിക്കനും അരപ്പും ചേർത്തിളക്കി മൂടി വച്ചു വേവിക്കണം.
∙വെന്തു പാകമാകുമ്പോൾ മല്ലിയിലും ചേർത്തിളക്കി വാങ്ങാം.
∙ചപ്പാത്തിക്കൊപ്പം ചൂടോടെ വിളമ്പാം.