Monday 11 September 2023 12:15 PM IST : By ബീന മാത്യു

ചോറിനൊപ്പം അതീവ രുചികരമായ ടുമാറ്റോ ഫിഷ് കറി; സൂപ്പര്‍ റെസിപ്പി

_DSC1524_1 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി.

1. മീൻ – ഒരു കിലോ

2. മുളകുപൊടി – ഒരു വലിയ സ്പൂൺ

ചുവന്നുള്ളി – അരക്കപ്പ്

ഉലുവ വറുത്തത് – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3. എണ്ണ – പാകത്തിന്

4. കടുക് – ഒരു ചെറിയ സ്പൂൺ

5. സവാള കനം കുറച്ചരിഞ്ഞത് – ഒരു കപ്പ്

ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6. പഴുത്ത തക്കാളി – നാലു ചെറുത്, ഓരോന്നും ആറായി നീളത്തിൽ മുറിച്ചത്

7. വെള്ളം, ഉപ്പ് – പാകത്തിന്

8. പഞ്ചസാര – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാള ചേർത്തു ന ന്നായി വഴറ്റുക.

∙ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.

∙ വീണ്ടും എണ്ണ തെളിയുമ്പോൾ പാകത്തിനു വെള്ളവും ഉ പ്പും ചേർത്തിളക്കുക.

∙ ചെറുതീയിൽ വച്ചു തിള വന്നു തുടങ്ങുമ്പോൾ മീൻ കഷണങ്ങൾ ചേർത്തു പാൻ മെല്ലേ ചുറ്റിക്കണം. മസാല മീനിൽ പൊതിഞ്ഞിരിക്കണം. അൽപം പഞ്ചസാരയും ചേർക്കുക.

∙ ബ്രെഡ് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വറുത്തതു കൊണ്ട് അലങ്കരിക്കാം.

Tags:
  • Pachakam