Friday 23 August 2024 03:02 PM IST : By സ്വന്തം ലേഖകൻ

തക്കാളിയും പനീറും ചേർന്നാൽ ഇത്ര സ്വാദോ, തയാറാക്കി നോക്കൂ ടുമാറ്റോ പനീർ കറി!

tomatopaneer

ടുമാറ്റോ പനീർ കറി

1.എണ്ണ – ഒന്നര വലിയ സ്പൂൺ

2.പനീർ – 250 ഗ്രാം, ക,ണങ്ങളാക്കിയത്

3.ജീരകം – കാൽ ചെറിയ സ്പൂൺ

4.സവാള – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

5.ഇഞ്ചി ചതച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ

6.തക്കാളി – ഒരു വലുത്, അരച്ചത്

7.മഞ്ഞൾപ്പൊടി – കാൽ ചെറി സ്പൂൺ

8.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – അര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ടുമാറ്റോ സോസ് – അഞ്ചു വലിയ സ്പൂൺ

9.ചൂടുവെള്ളം – ഒരു കപ്പ്

10.മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ അൽപം എണ്ണ പുരട്ടിയ ശേഷം പനീർ ചുട്ടെടുത്തു വയ്ക്കണം.

∙പാനിൽ ഒന്നര വലിയ സ്പൂൺ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച ശേഷം സവാള ചേർത്തു വഴറ്റുക.

∙ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്തു പച്ചമണം മാറുന്നതു വരെ വഴറ്റുക.

∙ഇതിലേക്കു തക്കാളി അരച്ചതു ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ മഞ്ഞൾപ്പൊടി ചേർത്തു വഴറ്റണം.

∙ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ചൂടുവെള്ളം ചേർത്തു തിളപ്പിക്കണം.

∙തിളയ്ക്കുമ്പോൾ പനീർ ചേർത്ത് ചെറുതീയിൽ 10 മിനിറ്റ് തിളപ്പിക്കുക. ചാറു കുറുകിത്തുടങ്ങുമ്പോൾ മല്ലിയില അരിഞ്ഞതു ചേർത്തു വാങ്ങാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes