Wednesday 24 June 2020 03:07 PM IST : By സ്വന്തം ലേഖകൻ

ഊണുമേശയിൽ താരമാകാൻ രണ്ടു വിഭവങ്ങൾ; സ്പഗറ്റി പൊമൊ‍ഡൊറൊ വിത് വെജിറ്റബിൾസും പ്രോൺ കോക്ക്ടെയിലും!

shrimp and spagetti

സ്പഗറ്റി പൊമൊ‍ഡൊറൊ വിത് വെജിറ്റബിൾസ്

1.എണ്ണ – മൂന്നു വലിയ സ്പൂൺ

2.സവാള – ഒന്ന്, ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, ചെറുതായി അരിഞ്ഞത്

3.തക്കാളി – 10, കഷണങ്ങളാക്കിയത്

4.ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി – പാകത്തിന്

5.ബേസിൽ ലീവ്സ് (രാമതുളസിയില) – 10

6.മഞ്ഞ സുക്കിനി കഷണങ്ങളാക്കിയത് – 30 ഗ്രാം

പച്ച സുക്കിനി, കഷണങ്ങളാക്കിയത് – 30 ഗ്രാം

ചുവപ്പ്, പച്ച, മഞ്ഞ കാപ്സിക്കം കഷണങ്ങളാക്കിയത് – 20 ഗ്രാം വീതം

ബ്രോക്ക്‌ലി പൂക്കൾ അടർത്തിയത് – 30 ഗ്രാം

7.ഒലിവ് ഓയിൽ – പാകത്തിന്

8.സ്പഗറ്റി – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

  • പാനിൽ എണ്ണ ചൂടാക്കി, സവാളയും വെളുത്തുള്ളിയും ചേർത്ത് ഏതാനും മിനിറ്റ് വഴറ്റുക. ഇതിലേക്കു തക്കാളിയും ചേർത്തു വഴറ്റിയശേഷം ഉപ്പും കുരുമുളകുപൊടിയും പഞ്ചസാരയും ചേർത്തിളക്കണം.നികക്കെ വെള്ളവും ഒഴിച്ചു വേവിക്കുക. ഏറ്റവുമൊടുവിൽ രാമതുളസിയിലയും ചേർത്തിളക്കി വാങ്ങി മിക്സിയിൽ അടിച്ചെടുക്കണം. ഇതാണ് ടുമാറ്റോ സോസ്.

  • ഇനി പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ആറാമത്തെ ചേരുവ ചേർത്തു വഴറ്റി മാറ്റി വയ്ക്കുക.

  • സ്പഗറ്റി പാക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം വേവിച്ചൂറ്റി രണ്‌ടു വലിയ സ്പൂൺ‌ ഒലിവ് ഓയിൽ ചേർത്തു കുടഞ്ഞു യോജിപ്പിച്ചു വയ്ക്കുക. ഇതു ടുമാറ്റോ സോസിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

  • ഏറ്റവും ഒടുവിൽ പച്ചക്കറികളും ചേർത്തിളക്കി ഭംഗിയായി അലങ്കരിച്ചു വിളമ്പാം.

spagetti pomodoro

പ്രോൺ കോക്ക്ടെയിൽ

1.ചെമ്മീൻ – അരക്കിലോ

2.നാരങ്ങാത്തെലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

ഉപ്പ്, കുരുമുളകുപൊടി, സെലറി ഇല – അല്പം വീതം

‌3.മയണീസ് – ആറു വലിയ സ്പൂൺ

ടുമാറ്റോ സോസ് – ഒന്നോ, രണ്ടോ വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ടബാസ്കോ സോസ് – ഒന്നോ, രണ്ടോ തുള്ളി

ഫ്രഷ് ക്രീം – കാല്‍ കപ്പ്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

4.നാരങ്ങാ – ഒന്ന്

5.ഐസ്ബർഗ് ലെറ്റൂസ് കീറിയത് – ഒരു പിടി

6.പാഴ്സലി ഇല പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യ‍ുന്ന വിധം

  • ചെമ്മ‌ീൻ രണ്ടാമത്തെ ചേരുവ ചേർത്ത് ഒന്നു വേവിക്കുക. അധികം വെന്തുപോകരുത്. ഇതിൽ നിന്നു ചെമ്മീൻ മാത്രമെടുത്തു മാറ്റിവയ്ക്കണം.

  • മൂന്നാമത്തെ ചേരുവ യോ‍ജിപ്പിച്ചതിലേക്കു നാരങ്ങ പിഴിഞ്ഞൊഴിച്ചശേഷം ചെമ്മീൻ വേവിച്ചതും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

  • നാലു ബൗൾ എടുത്ത് ഓരോ ബൗളിലും ലെറ്റൂസ് നിറയ്ക്കുക. ഇതിനു മുകളിലേക്കു ചെമ്മീൻ മിശ്രിതം ഇടുക. ഏറ്റവും മുകളിൽ പാഴ്സലി ഇലയും വിതറുക.

  • തക്കാളി‌, മുള്ളങ്കി തുടങ്ങി പലതരം പച്ചക്കറികൾ അരിഞ്ഞതും ഒലിവും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

shrimp coctail

കടപ്പാട്

രാജീവ് മേനോൻ