Thursday 20 February 2020 12:30 PM IST : By വനിത പാചകം

പിക്കാന്റേ പീറ്റ്സ, അഗ്‌ലിയോ ഇ ഒലിയോ; രണ്ടു സ്‌പെഷൽ വിഭവങ്ങൾ!

Piccante-pizza

പിക്കാന്റേ പീറ്റ്സ

1. മൈദ – 300 ഗ്രാം+ പൊടി തൂവാൻ

2. യീസ്റ്റ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒന്നര ചെറിയ സ്പൂൺ

3. ചെറുചൂടുവെള്ളം – 175 മില്ലി

ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ   + കുഴയ്ക്കാൻ ആവശ്യത്തിന്

ടോപ്പിങ്ങിന്

4. വെജിറ്റബിൾ ഓയിൽ – ഒരു വലിയ സ്പൂൺ

5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

6. വറ്റൽമുളക് – രണ്ട്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

ചുവന്ന കാപ്സിക്കം – ഒന്ന്, ‌‌‌അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

7. കൊഴുപ്പില്ലാത്ത ഇറച്ചി – അരക്കിലോ, മിൻസ് െചയ്തത്

8. ടുമാറ്റോ പ്യൂരി – രണ്ടു വലിയ സ്പൂൺ

9. തണുത്ത വെള്ളം – 200 മില്ലി

10. ഉപ്പ്/കുരുമുളകുപൊടി – ഒരു നുള്ള് വീതം

11. ടുമാറ്റോ പീറ്റ്സാ സോസ് – 200 ഗ്രാം

12. ചെഡ്ഡർ ചീസ് – 100 ഗ്രാം, ഗ്രേറ്റ് ചെയ്തത്

മൊസെറല്ല ചീസ് – 125 ഗ്രാം, ഗ്രേറ്റ് ചെയ്തത്

പാകം ചെയ്യുന്ന വിധം

∙ പീറ്റ്സാബേസ് തയാറാക്കാൻ ഒരു പാത്രത്തില്‍ മൈദ ഇടഞ്ഞു വയ്ക്കുക. ഇതിൽ രണ്ടാമത്തെ ചേരുവ ചേർക്കുക.

∙ നടുവിൽ ഒരു കുഴിയുണ്ടാക്കി  അ തിൽ മൂന്നാമത്തെ ചേരുവ ചേർത്തു പൊടികളുമായി യോജിപ്പിച്ചു കുഴച്ചു മാവു പരുവത്തിലാക്കണം. 

∙ പൊടിതൂവിയ തട്ടി ൽ വച്ചു 10 മിനിറ്റ് കുഴയ്ക്കുക. 

∙ മാവിനു നല്ല  മ യം വന്ന്, ഇലാസ്റ്റിക് പരുവത്തിലാകണം.

∙ ‌നനവുള്ള തു ണി കൊണ്ടു മൂടി ഒരു മണിക്കൂർ വയ്ക്കുക. മാവ് ഇരട്ടി വലുപ്പത്തിൽ പൊങ്ങണം.

∙ പൊങ്ങി വന്ന മാവ് ഇടിച്ചു താഴ്ത്തി വീണ്ടും ഒരു മിനിറ്റ് കുഴയ്ക്കുക. അതിനുശേഷം പൊടി തൂവിയ ത ട്ടിൽ വച്ചു റോളിങ് പിൻ കൊണ്ടു പരത്തി വലിയ ദീർഘചതുരാകൃതിയിലാക്കുക.

∙ ടോപ്പിങ് തയാറാക്കാനായി ഇടത്തരം സോസ്പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അ ഞ്ചാമത്തെ ചേരുവ ചേർത്തു നാല്–അഞ്ച് മിനിറ്റ് വഴറ്റുക.

∙ ആറാമത്തെ ചേരുവ ചേർത്ത് ഒന്നു രണ്ടു മിനിറ്റ് കൂടി വഴറ്റിയശേഷം ഇറച്ചി ചേർക്കുക. തീ അല്പം കൂട്ടി വച്ച് നാല്–അഞ്ച് മിനിറ്റ് വഴറ്റി ഇളംബ്രൗൺ നിറമാക്കിയെടുക്കണം.

∙ ഇതിലേക്കു ടുമാറ്റോ പ്യൂരിയും ചേർത്ത് ഒരു മിനിറ്റ് തുടരെയിളക്കി പാകം ചെയ്യുക.

∙ വെള്ളവും ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. ഏകദേശം 10–15 മിനിറ്റ് ചെറുതീയിൽ മൂടിവച്ച് ഇറച്ചി വേവിക്കണം. ഇടയ്ക്കിടെ ഇളക്കികൊടുക്കണം. വെന്തശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ അവ്ൻ 2300C/4500F ൽ ചൂടാക്കിയിടുക.

∙ ഒരു റോളിങ് പിൻ കൊണ്ട് പീറ്റ്സാബേസ്  ദീർഘചതുരാകൃതിയിലുള്ള ഒരു ബേക്കിങ് ട്രേയിലേക്കു മാറ്റുക. ബേസിനു മുകളില്‍ പീറ്റ്സ്സാ സോസ് പുരട്ടിയശേഷം ഇറച്ചി മിശ്രിതം നിരത്തുക.

∙ മുകളിലായി പന്ത്രണ്ടാമത്തെ ചേരുവയും വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–20 മിനിറ്റ് ബേക്ക് ചെയ്യുക. ചീസ് ഉരുകി ഗോൾഡൻ ബ്രൗൺ നിറമാവുകയും ബേസ് മൊരിഞ്ഞു വരികയും െചയ്താൽ പുറത്തെടുത്ത് ഉടൻ വിളമ്പാം.

അഗ്‌ലിയോ ഇ ഒലിയോ

Aglio-e-olio

1. പാസ്ത – 250 ഗ്രാം

2. ഉപ്പ് – ഒരു വലിയ സ്പൂൺ

3. ഉപ്പുള്ള വെണ്ണ – രണ്ടു വലിയ സ്പൂൺ

ഒലിവ് ഓയിൽ– രണ്ടു വലിയ സ്പൂൺ

4. വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

5. പാഴ്സ്‌ലി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6. വറ്റൽമുളകു ചതച്ചത് – പാകത്തിന്

പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഉപ്പു ചേർത്തു വെള്ളം തിളപ്പിച്ച്, അതിൽ പാസ്ത  ചേർത്തു 10–12 മിനിറ്റ് തിളപ്പിക്കുക. വെന്തശേഷം ഊറ്റിവയ്ക്കുക.

∙ ഒരു പാനിൽ മൂന്നാമത്തെ ചേരുവ ചൂടാക്കി വെളുത്തുള്ളി ചേർത്തു മൂന്നു–നാലു മിനിറ്റ് വഴറ്റിയശേഷം പാഴ്സ്‌ലി ചേർക്കുക.

∙ വെളുത്തുള്ളി ഇളം ബ്രൗൺ നിറമായാൽ അ ടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ ഇതിലേക്കു വേവിച്ച പാസ്ത ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ വീണ്ടും അടുപ്പത്തുവച്ചു രണ്ടു മൂന്നു മിനിറ്റ് ചൂടാക്കുക.

∙ ആറാമത്തെ ചേരുവ കൂടി ചേർത്തു കുടഞ്ഞു യോജിപ്പിച്ചു വിളമ്പാം.

Tags:
  • Pachakam