ചിക്കൻ റോസ്‌റ്റ്
1.ചിക്കൻ – ഒരു കിലോ
2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
കുരുമുളക് – ഒരു വലിയ സ്പൂൺ
പെരുംജീരകം – ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5.കടുക് – ഒരു ചെറിയ സ്പൂൺ
6.കറിവേപ്പില – രണ്ടു തണ്ട്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ
പച്ചമുളക് – നാല്, അരിഞ്ഞത്
7.വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഗരംമസാലപൊടി – അര വലിയ സ്പൂൺ
8.സവാള – മൂന്ന്, കനം കുറച്ചരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ വറുത്തു പൊടിച്ചു മാറ്റി വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
∙ആറാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തു വഴറ്റി മൂടിവച്ചു വേവിക്കണം.
∙മുക്കാൽ വേവാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കുക.
∙സവാള അരിഞ്ഞതും ചേർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.