Wednesday 30 December 2020 03:45 PM IST : By ബീന മാത്യു

വെജ് പ്രേമികള്‍ക്കായി സ്പെഷല്‍ ‘വീഗൻ റൈസ്’; റെസിപ്പി ഇതാ...

riceee44566

മാംസാഹാരങ്ങൾക്കൊപ്പം പാലും പാലുൽപന്നങ്ങളും വേണ്ടെന്നു വയ്ക്കുന്ന രീതിയാണ് വീഗനിസം. വീഗൻ രുചിയിൽ തയാറാക്കിയ ‘വീഗൻ റൈസ്’ ആണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി. 

1. ബസ്മതി അരി വേവിച്ചത് – രണ്ടു കപ്പ്

2. എണ്ണ – ഒരു വലിയ സ്പൂൺ

3. വെളുത്തുള്ളി – 12 അല്ലി, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

കാരറ്റ് – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

പച്ച കാപ്സിക്കം – ഒരു വലുത്, പൊടിയായി അരിഞ്ഞത്

4. സ്പ്രിങ് അണിയൻ – ആറ്, വെള്ളയും പച്ചയും ഭാഗം വെവ്വേറെ പൊടിയായി അരിഞ്ഞത്

5. ഹോട്ട് ചില്ലി സോസ് – ഒരു വലിയ സ്പൂൺ

സോയാസോസ് – രണ്ടു വലിയ സ്പൂൺ

റൈസ് വിനിഗർ – ഒരു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)

6. ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വേവിച്ച അരി കുഴഞ്ഞു പോകാതെ നിരത്തിയിടണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചേർത്തു നന്നായി ചൂടാക്കി മൂന്നാമത്തെ ചേരുവയും സ്പ്രിങ് അണിയന്റെ വെള്ളഭാഗവും ചേർത്ത് ഏകദേശം ഒരു മിനിറ്റ് വഴറ്റുക.

∙ ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു പെട്ടെന്നിളക്കിയ ശേഷം ചോറു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. രണ്ട്–മൂന്നു മിനിറ്റ് വഴറ്റിയ ശേഷം ഉപ്പും കുരുമുളകുപൊടിയും പാകത്തിനു ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങുക.

∙ സ്പ്രിങ് അണിയന്റെ പച്ചഭാഗം അരിഞ്ഞതു കൊണ്ട് അ ലങ്കരിച്ചു വിളമ്പാം.

-ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

Tags:
  • Pachakam