Thursday 18 February 2021 02:43 PM IST : By സ്വന്തം ലേഖകൻ

കറി ഒന്നും വേണ്ട ഇതു കഴിക്കാൻ, രുചിയൂറും വെജിറ്റബിൾ മസാല റൈസ്!

rice

വെജിറ്റബിൾ മസാല റൈസ്

1.കൈമ അരി – ഒരു കിലോ

2.ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

നെയ്യ് – രണ്ടു വല‌ിയ സ്പൂൺ

4.ഗ്രാമ്പൂ – നാല്

5.സവാള – നാല്, നീളത്തിൽ അരിഞ്ഞത്

6.കാരറ്റ് കനം കുറച്ച് അരിഞ്ഞത് – മുക്കാൽക്കപ്പ്

ബീൻസ് അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – രണ്ട്, പിളർന്നത്

കോളിഫ്ളവർ പൂക്കളായി അടർത്തിയത് – രണ്ടു കപ്പ്

7.മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

8.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകും ജീരകവും ചതച്ചത് – അര ചെറിയ സ്പൂൺ

9.സോയ ചങ്സ് വറുത്തത് – കാൽ കപ്പ്

കറിവേപ്പില വറുത്തത് – രണ്ടു തണ്ട്

മല്ലിയില, പുതിനയില അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙അരി ഉപ്പു ചേർത്ത് മുക്കാൽ വേവിൽ വേവിക്കുക.

∙ഒരു പരന്ന പാത്രത്തിൽ എണ്ണയും നെയ്യും ചൂടാക്കി ഗ്രാമ്പൂ ചേർത്തു പൊട്ടുമ്പോൾ സവാള വഴറ്റുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്ത് നന്നായി വഴറ്റുക. ഇതിൽ മഞ്ഞൾപ്പൊടിയും പാകത്തിനു വെള്ളവും ചേർ‍ത്തു മൂടി വച്ചു വേവിക്കുക.

∙വെള്ളം വറ്റുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. തീയണച്ച ശേഷം വേവിച്ചു വച്ച ചോറുചേർത്തു നന്നായി ഇളക്കി യോജിപ്പി‍ക്കുക. ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക.