ADVERTISEMENT

ഇടിച്ചു പിഴിഞ്ഞ പായസം

1. നുറുക്കിയ ഉണക്കലരി – ഒരു കപ്പ്

ADVERTISEMENT

2. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാംപാൽ – ഒന്നരക്കപ്പ്

3. ശർക്കര – ഒന്നരക്കപ്പ്, അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കിയത്

ADVERTISEMENT

4. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാംപാൽ – ഒരു കപ്പ്

5 ജീരകം പൊടിച്ചത് – രണ്ട്–മൂന്നു ചെറിയ സ്പൂൺ

ADVERTISEMENT

ചുക്കുപൊടി – ഒന്ന്–രണ്ടു ചെറിയ സ്പൂൺ 

6. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ ഒന്നാംപാൽ – ഒരു കപ്പ്

7. നെയ്യ് – രണ്ട്–മൂന്നു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി വൃത്തിയാക്കി മൂന്നാംപാൽ ചേർത്തു വേവിക്കു ക. അരി ഉടഞ്ഞു പോകരുത് എന്നാൽ വെന്തിട്ടും ഉണ്ടാവണം. ഈ സമയത്തു ശർക്കര ചേർത്തു രണ്ടു മിനിറ്റ് വേവിക്കുക.

∙ ഇതിലേക്കു രണ്ടാംപാൽ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷം ജീരകംപൊടിച്ചതും ചുക്കുപൊടിയും ചേർക്കണം.

∙ ഇതിലേക്ക് ഒന്നാംപാൽ ചേർത്ത് ഒരു മിനിറ്റ് തിളപ്പിക്കണം. 

∙ വാങ്ങി വച്ച ശേഷം നെയ്യ് ചേർക്കാം.

∙ അരിക്കു പകരം ഗോതമ്പു ചേർത്തും പായസം തയാറാക്കാം. ആവശ്യമെങ്കിൽ നെയ്യില്‍ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർക്കാം.

പാൽപ്പായസം

1. നുറുക്ക് ഉണക്കലരി – അര ഗ്ലാസ്

2. വെള്ളം – അര ഗ്ലാസ്

3. പാൽ – ഒന്നര ലീറ്റർ

4. പഞ്ചസാര – മുക്കാൽ–ഒരു ഗ്ലാസ്

പാകം ചെയ്യന്ന വിധം

∙ അരി വെള്ളവും ഒരു ഗ്ലാസ് പാലും ചേർത്തു വേവിക്കുക. പ്രഷർ കുക്കറിലും വേവിക്കാം.

∙ അരി വെന്തശേഷം ബാക്കി പാൽ ചേർത്തു കുറുക്കുക. അരി വെന്തുടയരുത്.

∙ ഇതിലേക്കു പഞ്ചസാര ചേർത്തിളക്കുക. പാൽ കുറുകി ഇ ളം പിങ്ക് നിറമാകുമ്പോൾ വാങ്ങാം.

∙ പാലും പഞ്ചസാരയും ചേർത്തു കുറുക്കി പിങ്ക് നിറമാകുമ്പോൾ അരി വേവിച്ചതു ചേർത്തിളക്കിയും ഈ പായസം തയാറാക്കാം.

ADVERTISEMENT