Wednesday 15 January 2020 04:51 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ, വനിത പാചകം

തണ്ണിമത്തൻ കൊണ്ട് രുചികരമായ രണ്ടു വിഭവങ്ങൾ

Melon-ball-with-thai-dressing

മെലൺ ബോൾസ് വിത്  തായ് ഡ്രസ്സിങ്

1. തായ് റെഡ് കറി പേസ്റ്റ് – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

ഒലിവ്‍ ഓയില്‍ – കാൽ കപ്പ്

2. തണ്ണിമത്തങ്ങ, 

ചെറിയ ബോളുകളായി സ്കൂപ്പ് ചെയ്തത് – രണ്ടു കപ്പ്

മസ്ക് മെലൺ, 

ചെറിയ ബോളുകളായി സ്കൂപ്പ് ചെയ്തത് – രണ്ടു കപ്പ്

3. നിലക്കടല വറുത്തത് – കാൽ കപ്പ്

പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക.

∙ രണ്ടാമത്തെ ചേരുവ വിളമ്പാനുള്ള പാത്രത്തിലാക്കി തയാറാക്കിയ ഡ്രസ്സിങ് മുകളിലൊഴിക്കുക.

∙ മെല്ലേ കുടഞ്ഞു യോജിപ്പിച്ചശേഷം പുതിനയിലയും നിലക്കടല വറുത്തതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Pasta-salad-with-melon-and-feta-cheese

പാസ്ത സാലഡ് വിത്ത് മെലൺ & ഫെറ്റാ ചീസ് 

1.  മാക്കറോണി – രണ്ടു കപ്പ്, വേവിച്ചൂറ്റിയത്

മസ്ക് മെലൺ, ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

ഇംഗ്ലീഷ് കുക്കുമ്പർ, തൊലിയോടുകൂടെ ചതുരക്കഷണങ്ങളാക്കിയത്   – ഒരു കപ്പ്

ചുവന്ന കാപ്സിക്കം, ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

ഫെറ്റാ ചീസ് – ഒരു കപ്പ്, പൊടിച്ചത്

ഗാർലിക് േസാൾട്ട് – അര ചെറിയ സ്പൂൺ

ഒറീഗാനോ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – കാൽ ചെറിയ സ്പൂൺ

2. ഒലിവ് ഓയിൽ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

∙ ഇതിലേക്ക് ഒലിവ്‍ ഓയിൽ ഒഴിച്ചു െമല്ലേ കുടഞ്ഞു യോജിപ്പിച്ചു തണുപ്പിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam