Tuesday 10 September 2019 04:34 PM IST : By സ്വന്തം ലേഖകൻ

ഈ ഓണത്തിന് ഇരട്ടിമധുരം; തയാറാക്കാം നല്ല ഉഗ്രൻ ഗോതമ്പ് പായസം! വിഡിയോ

ggggg-payasam

ചേരുവകൾ 

ഗോതമ്പ് നുറുക്ക് – 200 ഗ്രാം

ശർക്കര – 600 ഗ്രാം

തേങ്ങ – രണ്ട്, ചുരണ്ടിയത്

ചൗവ്വരി – 50 ഗ്രാം, വേവിച്ചത്

ഏലയ്ക്ക – മൂന്ന്

ചുക്ക് – ഒരു ചെറിയ കഷണം

ജീരകം – ഒരു ചെറിയ സ്പൂൺ

നെയ്യ് – 50 ഗ്രാം

തേങ്ങാക്കൊത്ത് – മൂന്നു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – പാകത്തിന്

ഉണക്കമുന്തിരി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഗോതമ്പു നുറുക്ക് കഴുകിയൂറ്റി വയ്ക്കണം.

∙ ഏലയ്ക്ക, ചുക്ക്, ജീരകം എന്നിവ പൊടിച്ചു വയ്ക്കുക.

∙ തേങ്ങാചുരണ്ടിയത് പ്രസ്റ്റീജ് മിക്സർ ഗ്രൈൻഡറിന്റെ ജാറിലാക്കി ചതച്ചുപ്പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുത്തു വയ്ക്കുക.

പ്രസ്റ്റീജ് ക്ലിപ് ഓൺ പ്രഷർ കുക്കറിൽ ഗോതമ്പു നുറുക്ക് ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

പ്രസ്റ്റീജ് കഡായിയിൽ ശർക്കരയും പാകത്തിന് വെള്ളവുമൊഴിച്ച് ശർക്കരപ്പാനി തയാറാക്കുക.

∙ ഗോതമ്പു നുറുക്ക് വെന്തശേഷം ഇതിലേക്ക് ശർക്കരപ്പാനി ചേർത്ത് നന്നായി വരട്ടിയെടുക്കണം.

∙ ഇനി രണ്ടാം പാലും ചൗവ്വരിയും ചേർത്തു തിളപ്പിക്കുക. 

∙ രണ്ടാം പാൽ വറ്റി പായസം കുറുകി വരുമ്പോൾ ഏലയ്ക്ക, ചുക്ക്, ജീരകം എന്നിവ പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കുക.

∙ ഇനി ഒന്നാം പാൽ ചേർത്തിളക്കാം.

പ്രസ്റ്റീജ് ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്ത് പായസത്തിൽ ചേർത്തു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam