Tuesday 27 October 2020 12:16 PM IST : By Vanitha Pachakam

അവൽ വിളയിച്ചത്, ഏറെ പോഷകസമൃദ്ധമായ പലഹാരം!

aval v

അവൽ വിളയിച്ചത്

1. നെയ്യ് ഉരുക്കിയത് - കാൽ കപ്പ്

2. തേങ്ങാക്കൊത്ത് - അരക്കപ്പ്

എള്ള് - അരക്കപ്പ്

പൊരിക്കടല വറുത്തത് - ഒരു കപ്പ്

3. ശർക്കര - ഒന്നരക്കിലോ

വെള്ളം - മൂന്നു കപ്പ്

4. തേങ്ങ - നാല്, ചുരണ്ടിയത്

5. അവൽ - അരക്കിലോ

6. ഏലയ്ക്ക പൊടിച്ചത് - രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ മെല്ലേ വറുത്തു മാറ്റി വയ്ക്കുക.

∙ ശർക്കരയിൽ വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ആറു കപ്പ് പാനി വേണം.

∙ ഉരുളി അടുപ്പത്തു വച്ച് ശർക്കരപ്പാനി ഒഴിച്ചു തിളപ്പിക്കുക. വെട്ടിത്തിളയ്ക്കുമ്പോൾ തേങ്ങ ചുരണ്ടിയതിട്ട് തീ കുറച്ചു വച്ചു തുടരെയിളക്കണം. തേങ്ങയിലെ വെള്ളം വറ്റി പാനി ഒരു നൂൽ പരുവമാകുമ്പോൾ ഉരുളി വാങ്ങി വയ്ക്കുക. ഒന്നു ചൂടാറിയ ശേഷം അവൽ ചേ ർത്ത് ഇളക്കുക.

∙ അവൽ നന്നായി യോജിച്ച ശേഷം രണ്ടാമത്തെ ചേരുവ വറുത്തതും ഏലയ്ക്കാപ്പൊടിയും ചേർക്കുക.

∙ ഉണങ്ങിയ പാത്രത്തിൽ നിരത്തി ചൂടാറിയ ശേഷം വെള്ളമയമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം.