Saturday 29 April 2023 04:51 PM IST : By സ്വന്തം ലേഖകൻ

മിസിസ്സ് കെ. എം മാത്യുവിന്റെ രുചിക്കൂട്ടിൽ നിന്നും ചില്ലി ഫിഷ്, ഈസി റെസിപ്പി!

chillifish

ചില്ലി ഫിഷ്

1.മീൻ – അരക്കിലോ

2.സോയാബീൻ സോസ് – രണ്ടു ചെറിയ സ്പൂൺ

3.മൈദ – മുക്കാൽ കപ്പ്

കോൺഫ്ളവർ – മുക്കാൽ കപ്പ്

4.വെളുത്ത കുരുമുളകുപൊടി – രണ്ടു നുള്ള്

ഉപ്പ് – പാകത്തിന്

സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

സോഡാപ്പൊടി – മൂന്നു നുള്ള്

5.മുട്ടവെള്ള – രണ്ടു മുട്ടയുടേത്

ചില്ലി സോസിന്

6.റിഫൈൻഡ് ഓയിൽ – നാലു ചെറിയ സ്പൂൺ

7.വറ്റൽമുളകിന്റെ അരി – രണ്ടു ചെറിയ സ്പൂൺ

8.വറ്റൽമുളകിന്റെ തൊലി – 14 മുളകിന്റേത്, ചതച്ചത്

9.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

10.മൈദ – ഒരു ചെറിയ സ്പൂൺ

11.ടുമാറ്റോസോസ് – നാലു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

12.വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

13.ഫിഷ് സ്‌റ്റോക്ക് – ഒരു കപ്പ്

14.സെലറി, കാപ്സിക്കം ഇവ പൊടിയായി അരിഞ്ഞത് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ സോയാസോസ് പുരട്ടി വയ്ക്കുക.

∙മൈദയും കോൺഫ്ളവറും ഒന്നിച്ചാക്കി കുറുകെ കലക്കി, അതിൽ നാലാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിലേക്കു മുട്ടവെള്ള കട്ടിയിൽ പതച്ചു ചേർത്തിളക്കുക. പത അടങ്ങും മുമ്പ് ഉടൻ തന്നെ മീൻ ഈ കൂട്ടിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙എണ്ണ ചൂടാക്കി മുളകിന്റെ അരി മൂപ്പിച്ചു കോരണം.

∙രണ്ടു ചെറിയ സ്പൂൺ എണ്ണ കൂടി ചേർത്തു ചൂടാകുമ്പോൾ വറ്റൽമുളകിന്റെ തൊലി ചേർത്തു വഴറ്റണം.

∙ഇതിലേക്ക് സവാളയും ഇഞ്ചിയും ചേർത്തു മൂപ്പിച്ചു ടുമാറ്റോ സോസും മുളകുപൊടിയും ചേർത്തു ചൂടാകുമ്പോൾ വിനാഗിരിയും ഉപ്പും ചേർക്കുക.

∙നന്നായി ചൂടായശേഷം സ്‌റ്റോക്ക് ചേർത്തു തിളപ്പിക്കുക. തിളച്ചുടൻ വറുത്തുവച്ചിരിക്കുന്ന മീൻ ചേർത്തിളക്കി കാപ്സിക്കവും സെലറിയും ചേർത്തിളക്കി ചൂടോടെ വിളമ്പുക.