Monday 12 October 2020 12:36 PM IST : By Vanitha Pachakam

ആരോഗ്യപ്രദമായ ഗ്രീൻ സാലഡ്, തയാറാക്കാം ഈസിയായി!

salad

ഗ്രീൻ സാലഡ്

1. സാലഡ് വെള്ളരിക്ക - രണ്ട്, വട്ടത്തിൽ കനം കുറച്ചരിഞ്ഞത്

2. പച്ചമുളക് - ഒന്ന്, കനം കുറച്ചരിഞ്ഞത്

3. മാതളനാരങ്ങ - ഒരു െചറുത്, അല്ലികൾ അടർത്തിയത്

4. നാരങ്ങാനീര് - ഒരു നാരങ്ങയുെട പകുതിയുടേത്

ഉപ്പ് - പാകത്തിന്

പഞ്ചസാര - കാൽ ചെറിയ സ്പൂൺ

ഒലിവ് ഓയിൽ - രണ്ടു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ സാലഡ് വെള്ളരിക്കയും പച്ചമുളകും മാതളനാരങ്ങയും വിളമ്പാനുള്ള പ്ലേറ്റിൽ നിരത്തി വയ്ക്കുക.

∙ നാലാമത്തെ േചരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി സാലഡിനു മുകളിൽ തളിക്കുക.