മാങ്ങ പാവയ്ക്ക സാലഡ്
1.എണ്ണ – രണ്ടു വലിയ സ്പൂൺ
2.കടുക് – അര ചെറിയ സ്പൂൺ
3.സവോള – 1, അരിഞ്ഞത്
പച്ചമുളക് – 2
ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽ, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
4.തേങ്ങാ – അര മുറി ചിരകിയത്
5.പച്ചമാങ്ങ – , കനം കുറച്ച് അരിഞ്ഞ് കഴുകി, ഉപ്പു തിരുമ്മി വയ്ക്കണം
പാവയ്ക്ക – 2, കനം കുറച്ച് അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കാം.
∙ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റണം.
∙തേങ്ങാപ്പീര, മാങ്ങാ, പാവയ്ക്ക ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് തട്ടിപ്പൊത്തി അഞ്ചു മിനിറ്റു ചെറു തീയിൽ മൂടി വയ്ക്കണം. വെന്തു പോകരുത്.
∙സാലഡ് റെഡി.