ബാറ്റർ ഫ്രൈഡ് പ്രോൺസ്
1.ചെമ്മീൻ – അരക്കിലോ
2.മൈദ – മുക്കാൽ കപ്പ്
കോൺഫ്‌ളവർ – മുക്കാൽ കപ്പ്
3.വെളുത്ത കുരുമുളകുപൊടി – രണ്ടു നുള്ള്
ഉപ്പ് – പാകത്തിന്
സെലറി അല്ലെങ്കിൽ മല്ലിയില പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
സോഡാപ്പൊടി – മൂന്നു നുള്ള്
4.മുട്ടവെള്ള – രണ്ടു മുട്ടയുടേത്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി വയ്ക്കുക.
മൈദയും കോൺഫ്‍ളവറും ഒന്നിച്ചാക്കി കുറുകെ കലക്കി, അതിൽ മൂന്നാമത്തെചേരുവ ചേർത്തിളക്കുക.ഇതിലേക്കു മുട്ടവെള്ള കട്ടിയിൽ പതച്ചു ചേർത്തിളക്കുക. പത അടങ്ഹും മുമ്പ് ഉടൻ തന്നെ ചെമ്മീൻ ഈ കൂട്ടിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.