ADVERTISEMENT

ആവശ്യമായ സാധനങ്ങൾ 

1. പനഞ്ഞീൻ (മീൻമുട്ട) – കാൽ കിലോ

2. മുട്ട – ഒന്ന്, അടിച്ചത്

3. ഉപ്പ് – പാകത്തിന്

    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

    സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്

    പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

    ഇഞ്ചി  – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

    കറിവേപ്പില – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

4. എണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പനഞ്ഞീൻ തൊലി പൊട്ടിച്ച് ഒരു ബൗളിലാക്കുക. ഇത് ഫോർക്ക് കൊണ്ടു നന്നായി ഉടയ്ക്കുക.

∙ മുട്ട പനഞ്ഞീനിൽ ചേർത്തിളക്കിയ ശേഷം മൂന്നാമത്തെ ചേരുവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙ തവയിൽ എണ്ണ ചൂടാക്കി രണ്ടു വലിയ സ്പൂൺ വീതം പനഞ്ഞീൻ മിശ്രിതം ഒഴിക്കുക. ഇതു മൂടി വച്ച് ഇരുവശവും ഇളം ബ്രൗൺ നിറമാകും വരെ വേവിക്കുക.

∙ ചൂടോടെ വിളമ്പാം.

Alice John, Kottayam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT