ADVERTISEMENT

ആവശ്യമായ ചേരുവകൾ

1.   മട്ടൺ – ഒരു കിലോ,  ചെറിയ കഷണങ്ങളാക്കിയത്

ADVERTISEMENT

2.   ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

    തൈര് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

3.  സവാള – രണ്ട് ഇടത്തരം

    പച്ചമുളക് – രണ്ട്

ADVERTISEMENT

    തക്കാളി – രണ്ട് ഇടത്തരം

    മഞ്ഞൾപ്പൊടി  – ഒരു ചെറിയ സ്പൂൺ

    മുളകുപൊടി – ഒരു ചെറിയ സ്പൂൺ

4.  എണ്ണ – നാലു വലിയ സ്പൂൺ

5. റെഡ് മസാല   – രണ്ടു ചെറിയ സ്പൂൺ

6.  ഉപ്പ് – പാകത്തിന്

    വെള്ളം – നാലു കപ്പ്

7.  മല്ലിയില അരിഞ്ഞത്  – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙    മട്ടൺ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി കുറച്ചു സമയം വയ്ക്കണം.

∙    മൂന്നാമത്തെ ചേരുവ വെള്ളം ചേർക്കാതെ മയത്തിൽ അരച്ചു വയ്ക്കുക.

∙    എണ്ണ ചൂടാക്കി അരപ്പു ചേർത്തിളക്കി അടച്ചു വയ്ക്കുക. വെള്ളം മുഴുവൻ വറ്റിയ ശേഷം റെഡ് മസാല ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙    ഇതിലേക്കു പുരട്ടി വച്ചിരിക്കുന്ന ഇറച്ചി ചേർത്തിളക്കി വരണ്ടു വരുമ്പോൾ ഉപ്പും വെള്ളവും ചേർത്തു കുക്കറിൽ വേവിക്കണം.

∙    രണ്ടു വിസിൽ വരുമ്പോൾ തീ കുറച്ചു 10 മിനിറ്റ് വയ്ക്കുക. മല്ലിയില കൊണ്ട് അലങ്കാരിച്ചു വിളമ്പാം 

Roshni Vakharia, Bengaluru 

ADVERTISEMENT