എന്താ രുചി..ഫ്രൈഡ് ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കൂ.
Mail This Article
ആവശ്യമായ ചേരുവകൾ
1. എണ്ണ – ഒരു ലീറ്റർ
2. മൈദ – 400 ഗ്രാം
കുരുമുളകു തരുതരുപ്പായി പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
3. ചിക്കന്റെ തുടഭാഗം – അരക്കിലോ, വലിയ കഷണങ്ങളാക്കിയത്
4. മുട്ട – രണ്ട്, അടിച്ചത്
5. പാൽ – 400 മില്ലി
പാകം ചെയ്യുന്ന വിധം
∙ പ്രഷർ കുക്കറിൽ എണ്ണയൊഴിച്ചു ചൂടാക്കുക.
∙ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙ ചിക്കൻ കഷണങ്ങൾ മുട്ട അടിച്ചതിൽ മുക്കി പാലിൽ മുക്കി, മൈദ മിശ്രിതത്തിൽ മുക്കി ചൂടായ എണ്ണയിലേക്കിടുക.
∙ കുക്കർ അടച്ചു വെയ്റ്റിട്ട് ചെറുതീയിൽ വയ്ക്കുക. പത്തു മിനിറ്റിനു ശേഷം തീ അണച്ച്, ആവി പോയ ശേഷം ചിക്കൻ കഷണങ്ങൾ കോരിയെടുത്തു പേപ്പർ ടവ്വലിൽ നിരത്തി ഉപയോഗിക്കാം.