ഇതുണ്ടെങ്കിൽ ഇനി അല്പം കൂടി ചോറാകാം .. തേങ്ങാപ്പാല്‍ ചേർത്ത കിടിലൻ മീൻകറി.
Mail This Article
ആവശ്യമായ ചേരുവകൾ
1. മീൻ – അരക്കിലോ
2.തേങ്ങ – ഒരു വലുത്
3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4. ചുവന്നുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്
5. മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
6. നാടൻ മാങ്ങ – മൂന്നു കഷണം, തൊലി കളഞ്ഞത്
7. ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും ഒന്നരക്കപ്പ് രണ്ടാം പാലും എടുക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ അൽപം വെള്ളത്തിൽ കുഴച്ചതു ചേർത്തിളക്കി നന്നായി വഴറ്റുക.
∙ മസാല മൂത്ത മണം വരുമ്പോൾ മാങ്ങാക്കഷണങ്ങൾ ചേർത്തിളക്കി, രണ്ടാം പാലും ചേർത്തിളക്കുക.
∙ മാങ്ങ വെന്തു തുടങ്ങുമ്പോള്‍ മീൻ കഷണങ്ങളും ഉപ്പും ചേർത്തിളക്കണം.
∙ മീൻ വെന്ത ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കുക.
∙ കറി നന്നായി ചൂടായി തിളയ്ക്കും മുൻപ് വാങ്ങി വയ്ക്കുക.
∙ അൽപം വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയില്‍ ചേർക്കുക.
∙ ഗ്രേവി കൂടുതൽ ആവശ്യമാണെങ്കിൽ കൂടുതൽ തേങ്ങാപ്പാൽ ചേർക്കാം.
Annamma Chakola, Ernakulam