ADVERTISEMENT

നാവിൽ എരിവ് കയറ്റുന്നൊരു മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ. ഇതുണ്ടെങ്കിൽ ചോറിന്റെ കൂടെയും പുട്ടിന്റെ കൂടെയും മറ്റൊന്നും വേണ്ടി വരില്ല.അത്രക്ക് രുചിയാണ്.
ആവശ്യമായ ചേരുവകൾ 
നെയ്മീൻ - 5 കഷ്ണം
ഓയിൽ - 3 ടീസ്പൂൺ
സവാള - 1 എണ്ണം 
പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 3 എണ്ണം 
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ചെറിയ കഷ്ണം 
വെളുത്തുള്ളി - 4 അല്ലി 
കുരുമുളക് പൊടി - കാൽ ടീസ്പൂൺ 
മല്ലിപൊടി- അര ടീസ്പൂൺ 
കാശ്മീരി ചില്ലി - 1 ടീസ്പൂൺ 
ചില്ലി പൌഡർ - 1ടീസ്പൂൺ 
കുടംപുളി വെള്ളം - അര കപ്പ് 
തക്കാളി അരച്ചത് - 2 തക്കാളി 
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ 
ചൂടുവെള്ളം - അര കപ്പ് 
ഉലുവ - ആവശ്യത്തിന് 
കറിവേപ്പില - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയിലേക്ക് ഉലുവ, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, എന്നിവ ചേർത്ത് വഴറ്റി കൊടുക്കുക.. അരിഞ്ഞു വെച്ച 1 സവാള കൂടി ചേർത്ത് ഇളക്കുക. 3 പച്ചമുളക് കൂടി ചേർക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, 1 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ കാശ്മീരി ചില്ലി പൊടിയും, അര ടീസ്പൂൺ മല്ലിപൊടിയും കാൽ ടീസ്പൂൺ കുരുമുളക് പൊടി കൂടി ചേർക്കുക. ശേഷം അരച്ചുവെച്ച തക്കാളി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കുടംപുളി വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് പച്ചമണം പോകുന്ന വരെ നന്നായി ഇളക്കുക. വെള്ളം വറ്റിവരുമ്പോൾ കുറച്ചു ചൂടുവെള്ളം കൂടി ഒഴിക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ നെയ്‌മീൻ ചേർത്ത് മസാല യോജിപ്പിച്ചു ചേർക്കുക.
10 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയിലേക്ക്  വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ വഴറ്റി, തയ്യാറാക്കി വെച്ച മീൻകറിയിലേക്ക്  ചേർത്ത് ഇളക്കാം...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT