ADVERTISEMENT

 രുചിയുടെ പൊടിപൂരമാണ് മീറ്റ് ബോൾ പിസ്സ. മസാല ചേർത്ത മീറ്റ് ബോളുകളും, ഉരുകിയ ചീസും, ഫ്രഷ് സോസും - ഓരോ കഷണവും ഒരു പുതിയ അനുഭവമാണ്. വീട്ടിൽ പരീക്ഷിക്കാൻ പറ്റിയ ഒരു കിടിലൻ ഐറ്റം.

ആവശ്യമായ ചേരുവകൾ 
1. ഉപ്പ്, പഞ്ചസാര – ഒരോ ചെറിയ സ്പൂൺ
ഒലിവ് ഒയിൽ – 20 മില്ലി
യീസ്റ്റ് – ഒരു ചെറിയ സ്പൂൺ
വെള്ളം – 125 മില്ലി
മൊസെറെല്ല ചീസ് ഗ്രേറ്റ് ചെയ്തത് – 25 ഗ്രാം
2. മൈദ – 200 ഗ്രാം
മീറ്റ് ബോൾസിന്
3. മിൻസ്ഡ് ബീഫ് – 150 ഗ്രാം
സവാള അരിഞ്ഞത് – 50 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് - മൂന്നു ചെറിയ സ്പൂൺ 
പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് -മൂന്നു ചെറിയ സ്പൂൺ
സെലറി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ വീതം
ഉപ്പ്, കുരുമുളകുപൊടി- പാകത്തിന്
4. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
സോസിന്
5. ഒലിവ് ഓയിൽ – രണ്ടു ചെറിയ സ്പൂൺ
6. സവാള പൊടിയായി അരി‍ഞ്ഞത് – 70 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് – രണ്ടുചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – ഒരു നുള്ള്
7. വൈറ്റ് വൈൻ – രണ്ടു വലിയ സ്പൂൺ
8. ഒറീഗാനോ – അര ചെറിയ സ്പൂൺ
തക്കാളി പൊടിയായി അരിഞ്ഞത് – 100 ഗ്രാം
9. ഫ്രെഷ് ബേസിൽ – 15 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം മൈദ ചേർത്തു മയമുള്ള മാവു തയാറാക്കി പൊങ്ങാനായി മാറ്റി വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു ബർഗർ പരുവത്തിലാക്കി, ചെറിയ ഉരുളകളാക്കുക. ഇത് അൽപം ഒലിവ് ഓയിലിൽ വറുത്തെടുക്കണം. 
∙ പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ഇടത്തരം ചൂടിലാക്കി, ആറാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു വൈൻ ചേർത്തു തിളപ്പിച്ചു വറ്റിക്കണം. ഒറീഗാനോയും തക്കാളിയും ചേർത്തു ചെറുതീയിലാക്കി വയ്ക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. സോസ് നന്നായി കുറുകി വെള്ളം മുഴുവൻ വറ്റുമ്പോൾ മീറ്റ് ബോൾസ് ചേർത്ത് വേവിക്കുക. ബേസിൽ ലീവ്സ് കീറിയതു മുകളിൽ വിതറി വാങ്ങാം.
∙ പീറ്റ്സ തയാറാക്കാൻ പീറ്റ്സയുടെ മാവ് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. വീണ്ടും പൊങ്ങിയ ശേഷം വട്ടത്തിൽ പരത്തുക. 
∙ ഇതിനു മുകളിൽ മീറ്റ് ബോൾസ് നിരത്തി ചീസ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് എട്ടു മിനിറ്റ് ബേക്ക് ചെയ്യുക. 
∙ ചൂടോടെ വിളമ്പാം.

ADVERTISEMENT
Delicious Meatball Pizza Recipe:

How to Make Meatballs for Pizza and Preparing the Pizza Sauce

ADVERTISEMENT
ADVERTISEMENT