ADVERTISEMENT

മട്ടൺ കരൾ കുരുമുളകു വരട്ട്

1. വെളിച്ചെണ്ണ – പാകത്തിന്
2. ചുവന്നുള്ളി – ഒരു കപ്പ്
3. ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി, മല്ലിപ്പൊടി
– രണ്ടു ചെറിയ സ്പൂൺ വീതം
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. മട്ടൺ കരൾ – അരക്കിലോ
6. കുരുമുളകുപൊടി – ഒന്ന്–രണ്ടു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തു വഴറ്റി ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ ഇഞ്ചി–വെളുത്തുള്ളി ചതച്ചതു ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

ADVERTISEMENT

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ മൂപ്പിക്കുക. കരളും ചേർത്തിളക്കി അടച്ചുവച്ചു വേവിക്കുക. വെള്ളമിറങ്ങി, കരള്‍ വെന്ത ശേഷം കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്തിളക്കി കുഴഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങണം. 

∙ തേങ്ങ ഒറട്ടിക്കൊപ്പം വിളമ്പാം.

ADVERTISEMENT

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: നെജിയ ഷീജിഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: നെജിയ ഷീജിഷ്, എറണാകുളം

Spicy Mutton Liver Pepper Fry Recipe:

Mutton liver pepper fry is a delicious and spicy Kerala dish. This recipe features tender mutton liver cooked with aromatic spices and a generous amount of black pepper for a flavorful and satisfying meal.

ADVERTISEMENT