ADVERTISEMENT

പീച്ചിങ്ങ- ഉണക്കച്ചെമ്മീന്‍ ഉലര്‍ത്ത്  

1. ഉണക്കച്ചെമ്മീന്‍ തലയും വാലും കളഞ്ഞു വൃത്തിയാക്കിയത് – അരക്കിലോ
2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
3. ചുവന്നുള്ളി ചതച്ചത് – അരക്കപ്പ്
വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍
വറ്റൽമുളകു ചതച്ചത് – ഒന്നര വലിയ സ്പൂണ്‍
മ​ഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
4. പീച്ചിങ്ങ – അരക്കിലോ, ഒരിഞ്ചു    നീളത്തില്‍ അരിഞ്ഞത്
5. ഉപ്പ് – പാകത്തിന്            

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഉണക്കച്ചെമ്മീന്‍ നന്നായി ചൂടാക്കി വയ്ക്കുക.

ADVERTISEMENT

∙ പാനില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്ത് ഇളം ബ്രൗണ്‍നിറമാകും വരെ വഴറ്റണം.

∙ ഇതിലേക്കു പീച്ചിങ്ങയും ഉണക്കച്ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കി നന്നായി ഉലര്‍ത്തിയെടുക്കണം. 

ADVERTISEMENT

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: രഘുനാഥ് പി. കെ., മലയാള മനോരമ, കൊച്ചി

Ridge Gourd and Dried Prawns: A Flavorful Kerala Delicacy:

Ridge Gourd Dried Prawn Stir-fry is a traditional Kerala delicacy featuring ridge gourd and dried prawns cooked with aromatic spices. This simple yet flavorful recipe provides a delicious way to enjoy seafood and vegetables together.

ADVERTISEMENT