ADVERTISEMENT

എഗ്ഗ് മോലി

1. വെളിച്ചെണ്ണ – അ‍ഞ്ചു ചെറിയ സ്പൂൺ
2. മുട്ട – നാല്
3. ഇ‍ഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
4. പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5. സവാള – രണ്ട്, അരിഞ്ഞത്
6. മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. വെള്ളം – അരക്കപ്പ്
8. തേങ്ങാപ്പാൽ – രണ്ടു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ഇഡ്ഡലിത്തട്ടിൽ ഓരോ കുഴിയിലും മയം പുരട്ടി ഓരോ മുട്ട വീതം പൊട്ടിച്ചൊഴിച്ച് ആവിയിൽ വേവിക്കുക.

ADVERTISEMENT

∙ പാനിൽ എണ്ണ ചൂടാക്കി ഇ‍ഞ്ചി വഴറ്റിയ ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഇതിൽ സവാളയും ചേർത്തു വഴറ്റണം.

∙ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തശേഷം അരക്കപ്പ് വെള്ളം ചേർത്തു തിളപ്പിക്കണം.

ADVERTISEMENT

∙ തേങ്ങാപ്പാൽ ചേർത്ത ശേഷം മുട്ട വേവിച്ചതും ചേർത്തു തിളപ്പിക്കണം.

തയാറാക്കിയത്: ടെൻസി ജെയ്ക്കബ്, വിവരങ്ങൾക്ക് കടപ്പാട്:  ഡോ. മിനി ജോസഫ്, അസിസ്റ്റന്റ് പ്രഫസർ, ഹോം സയൻസ്, ഗവൺമെന്റ് കോളജ് ഫോർ വുമൺ, തിരുവനന്തപുരം, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് വർഗീസ്, മലയാള മനോരമ, കോട്ടയം  

Classic Kerala Egg Molly: A Creamy Coconut Delight:

Egg Molly is a creamy and flavorful Kerala-style egg curry made with coconut milk, perfect for a hearty meal. This easy-to-follow recipe provides step-by-step instructions for preparing this traditional South Indian delicacy.

ADVERTISEMENT