ADVERTISEMENT

ചിക്കൻ പൈ

1. ചിക്കൻ ബ്രെസ്റ്റ് – രണ്ട്
സെലറിയില – അൽപം
വെളുത്തുള്ളി – നാല് അല്ലി, തൊലിയോടു കൂടി ചതച്ചത്
പച്ചമുളക് – രണ്ട്, മുറിച്ചത്
ഉപ്പ്, വെള്ളം – പാകത്തിന്
2. വെണ്ണ – ഒരു വലിയ സ്പൂൺ
3. വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
4. സവാള – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
5. വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
6. സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സ്പ്രിങ് അണിയൻ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
7. മൈദ – മൂന്നു വലിയ സ്പൂൺ
8. വെണ്ണ – രണ്ടു വലിയ സ്പൂൺ
9. ചൂടുപാൽ – രണ്ടു കപ്പ്
ചീസ് – ഒരു കപ്പ്
10. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
11. ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
12. നൂഡിൽസ് വറുത്തത് – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ ബ്രെസ്റ്റ്, സെലറിയില, വെളുത്തുള്ളി, പച്ചമുളക് എന്നിവ പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിച്ച ശേഷം അതിൽ നിന്നു ചിക്കൻ ബ്രെസ്റ്റ്  മാത്രം എടുത്തു ചെറുതായി അരിയണം.

ADVERTISEMENT

∙ പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേ ഷം  സവാള ചേർത്തു വഴറ്റുക. 

∙ അതിലേക്കു ചിക്കൻ ബ്രെസ്റ്റും വറ്റൽമുളകു ചതച്ചതും ചേർത്തിളക്കണം.

ADVERTISEMENT

∙ സെലറിയും സ്പ്രിങ് അണിയനും ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ മറ്റൊരു പാന്‍ ചെറുതീയിൽ വച്ചു ൈമദ ചേർത്തിളക്കിയ ശേഷം വെണ്ണ ചേർത്തിളക്കണം. അതിലേക്കു പാലും ചീസും ചേർത്തു നന്നായി ഇളക്കി തിളപ്പിക്കണം. 

∙ കുറുകി വരുമ്പോൾ വാങ്ങി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർക്കണം. ഇതാണ് സോസ്.

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒരു ഗ്ലാസ് ബേക്കിങ് ഡിഷിൽ സോസിന്റെ പകുതി ഒഴിച്ച ശേഷം ചിക്കൻ മിശ്രിതം നിരത്തണം. 

∙ ഇതിനു മുകളില്‍ ബാക്കി സോസും ഒഴിച്ച ശേഷം ചീസ് ഗ്രേറ്റ് ചെയ്തതു നിരത്തണം. 

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ബേക്ക് ചെയ്യുക. ചീസ് ഉരുകി ഗോൾഡൻ നിറമാകണം.

∙ വിളമ്പുന്നതിനു തൊട്ടുമുൻപ്, ആവശ്യമെങ്കിൽ പൈയുടെ മുകളിൽ നൂഡിൽസും വിതറാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: നവീൻ എം. സി. എക്സിക്യൂട്ടീവ് ഷെഫ്, ബ്രണ്ടൻ ബോട്ട്‌യാർഡ്, ഫോർട്ട്കൊച്ചി

How to Make Kerala Style Chicken Pie:

Chicken pie is a delicious and comforting dish that can be easily made at home. This recipe provides a step-by-step guide to creating a creamy and cheesy chicken pie perfect for any occasion.

ADVERTISEMENT