ADVERTISEMENT

അടുക്കളയിൽ കോഴി മുട്ട ഉണ്ടെങ്കിൽ ഇനി ജോലി സിമ്പിളാണ്. ചോറിനൊപ്പം ഒരു പൊടിമുട്ട ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി ആവശ്യമില്ല. വറ്റൽമുളകും ചെറിയ ഉള്ളിയും ചേർത്ത് വറുത്തെടുത്ത ഈ ലഘു വിഭവം ഭക്ഷണത്തിലുപരി ഒരു വികാരമാണ്. 

ആവശ്യമായ ചേരുവകൾ 
കോഴിമുട്ട - 6 എണ്ണം 
വെളുത്തുള്ളി - 10 എണ്ണം 
കുരുമുളക് - 2 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
മല്ലി - 2 ടീസ്പൂൺ 
പുതിനയില - ആവശ്യത്തിന് 
വറ്റൽമുളക് - 3 എണ്ണം  
പൊട്ടുകടല - 3 ടീസ്പൂൺ 
കറിവേപ്പില - ആവശ്യത്തിന് 
ചെറിയുള്ളി - 10 എണ്ണം 
വെളിച്ചെണ്ണ - 3 ടീസ്പൂൺ 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. മുട്ട പുഴുങ്ങി പകുതി മുറിച്ചു വെക്കുക.
. ഒരു സോസ്പാനിൽ വെളുത്തുള്ളി, കുരുമുളക്, മല്ലി, പുതിനയില, വറ്റൽമുളക്, പൊട്ടുകടല, കറിവേപ്പില, ചെറിയുള്ളി എന്നിവ ചൂടാക്കിയെടുക്കുക. ശേഷം പൊടിച്ചെടുക്കാം. 
. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി മുട്ട പൊരിച്ചെടുക്കുക. അതിലേക്ക് കറിവേപ്പിലയും ചെറിയുള്ളി അരിഞ്ഞതും, പൊടിച്ചു വെച്ച മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കാം.
. പൊടിമുട്ട തയ്യാർ.

ADVERTISEMENT
quick-egg-fry-recipe:

Egg recipes made simple with this easy 'Podi Mutta' recipe. This delicious dry egg fry, flavored with chilies and shallots, is a perfect side dish that elevates your rice meal.

ADVERTISEMENT
ADVERTISEMENT