ADVERTISEMENT

ചെറിയ ഉള്ളിയുടെ മധുരവും മസാലകളുടെ എരിവും ചേർന്ന ഒരു കിടിലൻ നാടൻ വിഭവം. ചൂട് ചോറിനും പൊറോട്ടയ്ക്കും ഒപ്പം ഇത് കഴിക്കുമ്പോൾ തന്നെ ഒരു പ്രത്യേക രുചിയാണ്.

ആവശ്യമായ ചേരുവകൾ 
ചിക്കൻ - 1 കിലോഗ്രാം
ചെറിയുള്ളി - 200 ഗ്രാം 
കറിവേപ്പില - ആവശ്യത്തിന് 
വെളിച്ചെണ്ണ -3 ടീസ്പൂൺ 
വറ്റൽമുളക് - 5 ടീസ്പൂൺ (പൊടിച്ചത്)
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ 
മഞ്ഞൾപൊടി - 2 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
മല്ലിയില - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഒരു സോസ്പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും ചെറുതായി അരിഞ്ഞ ചെറിയുള്ളിയും വറ്റൽമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്തു മൂപ്പിച്ചെടുക്കുക.
. അതിലേക്ക് ചെറിയ കഷണങ്ങളാക്കിയ ചിക്കനും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി ചേർത്തിളക്കി യോജിപ്പിക്കുക.
. ഏകദേശം 15 മിനിറ്റ് അടച്ചു വെച്ചു വേവിക്കാം . 
. മല്ലിയില കൂടി ചേർത്ത് ചോറിനൊപ്പം വിളമ്പാം

ADVERTISEMENT
shallot-chicken-recipe-malayalam:

Quick & Flavorful Shallot Chicken Recipe; Authentic Kerala Cuisine: Spicy Chicken Delight

ADVERTISEMENT
ADVERTISEMENT