ADVERTISEMENT

 റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു ക്യാബേജ് ചിക്കൻ ഡംപ്ലിങ്. ഇതിന്റെ കൂടെയുള്ള സ്പൈസി സോസ് കൂടി ആകുമ്പോൾ സംഗതി കേമമാകും. ഉള്ളിൽ ജ്യൂസിയായ ചിക്കനും പുറത്ത് സോഫ്റ്റായ ക്യാബേജ് ലെയറും പെർഫെക്റ്റ് കോമ്പിനേഷനാണ്. 

ആവശ്യമായ ചേരുവകൾ 
ക്യാബേജ് - 2 (ഗ്രീൻ& പർപിൾ)
ചിക്കൻ - 500 ഗ്രാം 
ഉള്ളി - 2 എണ്ണം 
പച്ചമുളക് - 2 എണ്ണം 
കറിവേപ്പില - ആവശ്യത്തിന് 
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
ഇഞ്ചി - ആവശ്യത്തിന്  
വെളുത്തുള്ളി - ആവശ്യത്തിന് 
കാരറ്റ് - 2 എണ്ണം 
ക്യാപ്സികം - 1എണ്ണം 
കുരുമുളക്പൊടി -1 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
സ്പ്രിങ് ഒനിയൻ - 10 ഗ്രാം   
സെസമി സീഡ് - ആവശ്യത്തിന് 
ടൊമാറ്റോ സോസ് - 6 ടീസ്പൂൺ   
സോയ് സോസ് - 4 ടീസ്പൂൺ 
ഷെസ്വാൻ സോസ് - 4 ടീസ്പൂൺ 
റെഡ് ചില്ലി സോസ് -4 ടീസ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ഉപ്പും കുരുമുളക് പൊടിയും ചേർത്ത വേവിച്ചെടുത്ത ചിക്കൻ ചികഞ്ഞു വെക്കുക. 
. സോസ്പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും പച്ചമുളകും ഉള്ളിയും ചേർത്തിളക്കുക. 
. അതിലേക്ക് കാരറ്റും ക്യാപ്സിക്കവും ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർക്കുക. വെന്തു വരുമ്പോൾ ചിക്കനും സോയാ സോസും ഷെസ്വാൻ സോസും മല്ലിയിലയും കൂടി ചേർക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത് ചൂടാറാൻ വെക്കുക. 
. ക്യാബേജിന്റെ ഇലകൾ ചൂടുവെള്ളത്തിൽ മുക്കി 5 മിനിറ്റ് വേവിക്കുക. 
. ചൂടാറിയ ശേഷം ക്യാബേജിനുള്ളിൽ ഫില്ലിംഗ് നിറച്ച് പൊതിഞ്ഞെടുക്കാം. 
. ആവശ്യമെങ്കിൽ അല്പം എണ്ണയിൽ വറുത്തുകോരാം.
. സോസിനായി  റെഡ് ചില്ലി സോസ് ,സെസമി സീഡ്, ടൊമാറ്റോ സോസ്, സ്പ്രിങ് ഒനിയൻ, സോയ് സോസ്. ഷെസ്വാൻ സോസ് എന്നിവ കുറച്ചു  വെള്ളം ചേർത്തു മിക്സ് ചെയ്തെടുത്താൽ മതി. 

ADVERTISEMENT
easy-cabbage-chicken-dumplings:

Mastering the Art of Cabbage Chicken Dumplings at Home. Juicy Chicken Meets Tender Cabbage: The Perfect Dumpling Combo

ADVERTISEMENT
ADVERTISEMENT