ADVERTISEMENT

ബീഫ് പെപ്പര്‍ റോസ്റ്റ് 

1. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്
2. ഇഞ്ചി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍
പച്ചമുളക് – രണ്ട്, പിളര്‍ന്നത്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
4. ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ 

ADVERTISEMENT

‍പാകം ചെയ്യുന്ന വിധം

∙ ബീഫ് രണ്ടാമത്തെ ചേരുവ ചേര്‍ത്തു 15–20 മിനിറ്റ് മൂന്നു വിസില്‍ വരും വരെ വേവിക്കുക.

ADVERTISEMENT

∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റി ബ്രൗണ്‍നിറമാകുമ്പോള്‍ ബീഫ് വേവിച്ചതു ചേര്‍ത്തു നന്നായി വഴറ്റിയെടുക്കാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി

ADVERTISEMENT
Delicious Kerala Style Beef Pepper Roast Recipe:

Beef Pepper Roast is a popular Kerala-style dish known for its spicy and flavorful preparation. This easy-to-follow recipe guides you through creating a delicious and aromatic beef fry that's perfect as a side dish.

ADVERTISEMENT