ADVERTISEMENT

ഒമോഗ ത്രീയുടെ കലവറയാണ് മത്തി. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും മത്തി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യും.

തവ ഗ്രില്‍ഡ് മത്തി 

ADVERTISEMENT

1. മത്തി – ഒന്ന്
2. ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചക്കുരുമുളക് – ഒരു ചെറിയ സ്പൂൺ
3. നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
4. എണ്ണ – ഒരു ചെറിയ സ്പൂണ്‍     

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ മത്തി വെട്ടിക്കഴുകി വരഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ നന്നായി അരച്ചെടുക്കണം.

ADVERTISEMENT

∙ ഈ അരപ്പിൽ മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കുക. ഇതു മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.‌

∙ പാനില്‍ അല്‍പം എണ്ണ പുരട്ടി മീന്‍ വച്ച് ചെറുതീയില്‍ 10 മിനിറ്റ് അടച്ചു വച്ചു വേവിക്കുക.

∙ ഇനി അടപ്പുതുറന്നു വച്ച് ഓരോ വശവും 10 മിനിറ്റ് വേവിച്ചെടുക്കാം. 

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കു

കടപ്പാട്: പ്രിൻസി തോമസ്

ചീഫ് ഡയറ്റീഷൻ

രാജഗിരി ഹോസ്പിറ്റൽ, ആലുവ

എറണാകുളം. പാചകക്കുറിപ്പുകള്‍ക്കു വേണ്ടി

വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: സെബാസ്റ്റ്യൻ വർഗീസ്

എക്സിക്യൂട്ടീവ് ഷെഫ്

മൺസൂണ്‍ എംപ്രെസ്,

പാലാരിവട്ടം, കൊച്ചി.

Heart-Healthy Grilled Mackerel Recipe:

Mackerel is a powerhouse of Omega-3 fatty acids, and incorporating it into your diet at least three times a week is beneficial for heart health. This recipe for Grilled Mackerel (Thava Grilled Mathi) offers a delicious and healthy way to enjoy this nutritious fish.

ADVERTISEMENT