ADVERTISEMENT

നേരിയ പത്തിരികൾക്കിടയിൽ കോഴിയിറച്ചിയോ മട്ടനോ മസാലക്കൂട്ടുകളോ നിറച്ച് ചട്ടിയിൽ വെച്ചെടുക്കുന്ന ഈ വിഭവം മലബാർ സൽക്കാരങ്ങളിലെ പ്രധാന ഇനമാണ്. വിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ ഉപയോഗിക്കുന്ന വിഭവങ്ങളിൽ ഒന്നാണിത്. 

പ്രധാന ചേരുവകൾ
മൈദ/അരിപ്പൊടി - 2 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന് 
ചിക്കൻ - 250g (വേവിച്ച് കൊത്തിയരിഞ്ഞത്) 
സവാള - 3 എണ്ണം അരിഞ്ഞത് 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ 
പച്ചമുളക് - 2 
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
മുളകുപൊടി - 1/4 ടീസ്പൂൺ 
ഗരം മസാല - 1/4 ടീസ്പൂൺ 
കുരുമുളക് പൊടി - 1/4 ടീസ്പൂൺ 
മല്ലിയില/കറിവേപ്പില - ആവശ്യത്തിന് 
നെയ്യ്/എണ്ണ - ആവശ്യത്തിന് 
മുട്ട - 4 എണ്ണം 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. പത്തിരി തയ്യാറാക്കാൻ മൈദ, മുട്ട, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കുഴച്ച് നേർത്ത പത്തിരികളാക്കി പരത്തി, ദോശക്കല്ലിൽ വെച്ച് അധികം മൂക്കാതെ ചുട്ടെടുക്കുക.
. ഫില്ലിങ്ങിനായി ചിക്കൻ, ഗരം മസാല, മഞ്ഞൾപ്പൊടി, കുരുമുളക്, സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് മസാല തയ്യാറാക്കുക.
. ഒരു നോൺ-സ്റ്റിക്ക് പാത്രത്തിൽ നെയ്യ് പുരട്ടി, മുട്ടയടിച്ച് വെച്ചതിൽ മുക്കിയ പത്തിരി അടിയിലായി വെക്കുക. അതിനു മുകളിൽ തയ്യാറാക്കിയ ഇറച്ചി മസാല നിരത്തുക.
. പത്തിരിയും മസാലയും മാറിമാറി അടുക്കി, ഏറ്റവും മുകളിൽ മുട്ട മിശ്രിതവും നെയ്യും ഒഴിച്ച്, കുറഞ്ഞ തീയിൽ 10-15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. 
. അടിഭാഗം ബ്രൗൺ നിറമാകുമ്പോൾ ശ്രദ്ധാപൂർവ്വം മറിച്ചിട്ട് മറുവശവും വേവിച്ചെടുക്കുക. 
. തണുത്ത ശേഷം കേക്ക് മുറിക്കുന്നത് പോലെ കഷണങ്ങളാക്കി വിളമ്പാം.

ADVERTISEMENT
chatti-pathiri-malabar-special:

Chatti Pathiri is a special Malabar delicacy where thin pathiris are layered with spiced chicken or mutton filling and cooked in a pot. This flavorful dish is a popular choice for Iftar during the holy month of Ramadan, offering a delightful culinary experience.

ADVERTISEMENT
ADVERTISEMENT