ADVERTISEMENT

വെളിച്ചെണ്ണയിൽ വറുത്തെടുത്ത മസാലയുംചിക്കനും ചേർത്തുള്ള ഈ ചിക്കൻ പെരട്ട് വേറെ ലെവൽ രുചിയാണ്. പൊറോട്ടയ്‌ക്കും നെയ്‌ച്ചോറിനുമൊപ്പം ഇത് മികച്ചൊരു കോമ്പിനേഷനാണ്. നല്ല ചൂട് മസാലക്കൂട്ടിൽ വരട്ടിയെടുത്ത ഈ ചിക്കൻ പെരട്ട് കണ്ടാൽ ആരും ഒന്നു കൊതിച്ചുപോകും.

ആവശ്യമായ ചേരുവകൾ 
ചിക്കൻ - 500 ഗ്രാം
കാശ്മീരി ചില്ലി പൌഡർ - 3 ടീസ്പൂൺ 
കറിവേപ്പില - ഒരുപിടി 
പുതിനയില- ഒരു പിടി 
രംഭയില- 2
മല്ലിപൊടി - 1 ടീസ്പൂൺ 
ഗരംമസാല- 2 ടീസ്പൂൺ  
ഉപ്പ് - ആവശ്യത്തിന് 
മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ 
വെളിച്ചെണ്ണ - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാകുന്ന വിധം 
ചെറിയ കഷ്ണങ്ങളാക്കിയ ചിക്കനിൽ മുളക്പൊടി, മഞ്ഞൾപൊടി, ഗരംമസാല, ഉപ്പ്, മല്ലിപൊടി, വെളിച്ചെണ്ണ എന്നിവ ചേർത്ത് മസാല പുരട്ടി എടുക്കാം.
മാറിനേറ്റ് ചെയ്ത ചിക്കൻ 2 മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കാം. 
മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില, പുതിനയില, രംഭയില എന്നിവ ചേർത്ത് വഴറ്റി എടുക്കാം. അതിലേക്ക് കാശ്മീരി ചില്ലി പൌഡർ കൂടി ചേർത്ത് മൂപ്പിച്ചെടുക്കാം.
മാറിനേറ്റ് ചെയ്ത ചിക്കൻ കൂടി നേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
15 മിനുട്ടോളം അടച്ചുവെച്ചു വേവിക്കാം.
രുചികരമായ നാടൻ ചിക്കൻ പെരട്ട് തയ്യാറായി 

ADVERTISEMENT
Mastering the Art of Kerala Chicken Perattu:

Chicken Perattu is a delectable dish featuring chicken stir-fried in coconut oil with aromatic spices, offering a unique and irresistible taste. This flavorful preparation is an ideal accompaniment to parotta and ghee rice, making it a must-try for any culinary enthusiast.

ADVERTISEMENT
ADVERTISEMENT