മസാലയിൽ കുതിർന്ന ചെമ്മീൻ; ചൂട് ചോറിനൊപ്പം കിടിലൻ മസാല പ്രോൺസ്
Mail This Article
നല്ല നാടൻ മസാലക്കൂട്ടുകൾ ചേർത്തൊരു കിടിലൻ ചെമ്മീൻ മസാല. വെളിച്ചെണ്ണയിൽ മൂപ്പിച്ച സവാളയും തക്കാളിയും മസാലകളും ചേർത്ത് തയ്യാറാക്കിയത്. ചോറ്, ചപ്പാത്തി, അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ ഏറ്റവും കിടിലൻ കോംബോ. ചെമ്മീൻ പ്രേമികൾക്കായി ഒരു സ്പെഷ്യൽ വിഭവം
ആവശ്യമായ ചേരുവകൾ
1. ചെമ്മീൻ - മുക്കാൽ കിലോ
2. മുളകുപൊടി - രണ്ടു ചെറിയ സ്‌പൂൺ
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - രണ്ടു വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
3. വെളിച്ചെണ്ണ - നാലു വലിയ സ്‌പൂൺ
4. ചുവന്നുള്ളി - കാൽ കിലോ, അരിഞ്ഞത്
പച്ചമുളക് - മൂന്ന്, അറ്റം പിളർന്നത്
കറിവേപ്പില - രണ്ടു മൂന്നു തണ്ട്
5. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്‌പൂൺ
6. മുളകുപൊടി - അര ചെറിയ സ്പൂൺ
മല്ലിപ്പൊടി - അര ചെറിയ സ്പൂൺ
പെരുംജീരകം - ഒരു ചെറിയ സ്‌പൂൺ
7. ഉപ്പ് - പാകത്തിന്
പഞ്ചസാര - കാൽ ചെറിയ സ്‌പൂൺ
8. നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
പാകം ചെയ്യുന്ന വിധം
. ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വാൽ കളയാതെ വൃത്തിയാക്കി, രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
. വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു നല്ല ചൂടിൽ ഒരു മിനിറ്റ് വറുത്തെടുത്തു മാറ്റിവയ്ക്കുക.
. ബാക്കി എണ്ണയിൽ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം.
. ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റുക.
. നന്നായി വഴന്ന ശേഷം ആറാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച്, ഉപ്പും പഞ്ചസാരയും ചേർത്തിളക്കുക.
. ഇതിലേക്കു ചെമ്മീൻ വറുത്തതു ചേർത്തു നല്ല തീയിൽ വച്ച ശേഷം നാരങ്ങാനീരും ചേർത്തു മൂടി വച്ച് ഒരു മിനിറ്റ് വേവിക്കുക.
. തീയിൽ നിന്നു വാങ്ങി ഏതാനും മിനിറ്റ് കൂടി അടച്ചു വച്ച ശേഷം വിളമ്പാം.